ലോക അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം അമേരിക്കയുടെ ഷാക്കാരി റിച്ചാര്‍ഡ്സന്...

ലോക അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം അമേരിക്കയുടെ ഷാക്കാരി റിച്ചാര്‍ഡ്സന്. 10.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം വേഗ റാണിയായത്. പുതിയ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് താരം കുതിച്ചത്.
ജമൈക്കന്‍ താരങ്ങളായ ഷെറിക്ക ജാക്സന്‍ 10.72 സെക്കന്‍ഡില്‍ വെള്ളിയും ഷെല്ലി ആന്‍ ഫ്രേസര്‍ 10.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും സ്വന്തമാക്കി. ഉത്തജേക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ടോക്യോ ഒളിംപിക്സില്‍ അവസരം നഷ്ടപ്പെട്ട 23കാരിയായ ഷാക്കാരിയുടെ ഗംഭീര തിരിച്ചു വരവിനാണ് ബുഡാപെസ്റ്റ് സാക്ഷിയായി മാറിയത്.
രണ്ടും മൂന്നും സ്ഥാനത്തെത്തിയ സൂപ്പര്‍ താരങ്ങളെ വ്യക്തമായ മാര്‍ജിനില്‍ തുടക്കം മുതല്‍ പിന്നിലാക്കിയാണ് താരം നേട്ടം കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha