ചെസ് ലോകകപ്പ്; ആദ്യ ഗെയിമിൽ ഒന്നാമൻ കാൾസനെ സമനിലയിൽ അട്ടിമറിച്ച് പ്രഗ്നാനന്ദ..

ചെസിൽ സ്വപ്‌ന തുല്യമായ തേരോട്ടം തുടർന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്‌നാനന്ദ. ഫിഡെ ലോക കപ്പിൽ വിസ്മയ താരം ഫൈനലിൽ പ്രവേശിച്ചു.ചെസ്സ് ലോകകപ്പ് ഫൈനലിലെ ആദ്യ ഗെയിമിൽ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ഫിഡെ ചെസ് ലോകകപ്പിൽ ചരിത്രമെഴുതാനുള്ള സാധ്യത നിലനിർത്തിയാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റം.
35 നീക്കങ്ങൾക്ക് ശേഷമാണ് ആദ്യ ഗെയിമിൽ ഇരുവരും സമനിലയിൽ പിരിഞ്ഞത്. ആദ്യ ക്ലാസിക്കൽ മത്സരത്തിൽ വെള്ളക്കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം ക്ലാസിക്കൽ മത്സരത്തിൽ കാൾസനാകും വെള്ളക്കരുക്കളുമായി കളിക്കുക..ടൈബ്രേക്കറിലൂടെയായിരുന്നു ഫൈനൽ പ്രവേശനം. ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്‌നാനന്ദ.
പ്രഗ്‌നാനന്ദ അടുത്ത ലോകചാംപ്യന്റെ എതിരാളിയെ നിർണയിക്കാനുള്ള കാൻഡിഡേറ്റ് മത്സരങ്ങൾക്ക് യോഗ്യത നേടാനുള്ള സാധ്യതയേറി. ലോകകപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് യോഗ്യത. ടോപ് ത്രീയിൽ എത്തുകയും നിലവിലെ ലോക ചാംപ്യൻഷിപ് ഫോർമാറ്റിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് മാഗ്‌നസ് കാൾസൻ വീണ്ടും തീരുമാനിക്കുകയും ചെയ്താൽ ലോകകപ്പ് സെമിയിലെത്തിയ മറ്റു മൂന്നുപേരും തോറ്റാലും യോഗ്യത നേടും.
https://www.facebook.com/Malayalivartha