ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്

ഇന്ത്യ-അയര്‍ലന്‍ഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് . ആദ്യ രണ്ടു കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ക്ലീന്‍ സ്വീപ്പിനുള്ള തയ്യാറെടുപ്പിലാണ്. ആതിഥേയരെ സംബന്ധിച്ച് ആശ്വാസ ജയം അഭിമാന പ്രശ്‌നവും.
ഇതുവരെ അവസാന ഇലവനില്‍ ഇടംപിടിക്കാത്തവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയെ സംബന്ധിച്ച് മൂന്നാം മത്സരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ, പേസര്‍ ആവേഷ് ഖാന്‍, സ്പിന്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹ്മദ് എന്നിവര്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബെഞ്ചിലായിരുന്നു.
പരിക്കുമാറി തിരിച്ചുവന്ന ജസ്പ്രീത് ബുംറയെ സംബന്ധിച്ച് ആവേശവും ആശ്വാസവും നല്‍കുന്നതാണ് പരമ്പര. ബൗളിങ്ങില്‍ ഫോമിലേക്കുയര്‍ന്ന ബുംറക്ക് നായകനെന്ന നിലയില്‍ പരമ്പരനേട്ടവുമുണ്ടാക്കാനായി.
ഐ.പി.എല്‍ വെടിക്കെട്ടുകാരന്‍ റിങ്കു സിങ് രണ്ടാം മത്സരത്തില്‍ 21 പന്തില്‍ 38 റണ്‍സടിച്ച് തുടക്കം ഗംഭീരമാക്കി.
https://www.facebook.com/Malayalivartha