ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയും പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍

2023 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയും പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍. എന്നാല്‍ ഇന്ത്യന്‍ താരവും മുന്‍ ചാമ്പ്യനുമായ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ പുറത്താകുകയും ചെയ്തു.
രണ്ടാം റൗണ്ടില്‍ കൊറിയയുടെ ജ്യോന്‍ ഹ്യോക് ജിനിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് ലക്ഷ്യ സെന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-11, 21-12. പ്രണോയി നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് ജയിച്ചത്. ചിക്കോ ദ്വി വാര്‍ഡോയോയായിരുന്നു പ്രണോയിയുടെ എതിരാളി. സ്‌കോര്‍: 21-9, 21-14. സിന്ധു ജപ്പാന്റെ നസോമി ഒകുഹാരയോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് പൊരുതാതെയാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. സ്‌കോര്‍: 14-21, 14-21.
https://www.facebook.com/Malayalivartha