ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ നീരജ് ചോപ്രക്ക് വെള്ളിയാഴ്ച പുരുഷ ജാവലിന്‍ത്രോ യോഗ്യതറൗണ്ട് മത്സരം....ഫൈനലില്‍ ഇടംതേടി നീരജിനൊപ്പം സഹതാരങ്ങളായ ഡി.പി. മനുവും കിഷോര്‍ ജെനയും

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ നീരജ് ചോപ്രക്ക് വെള്ളിയാഴ്ച പുരുഷ ജാവലിന്‍ത്രോ യോഗ്യതറൗണ്ട് മത്സരം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇടംതേടി നീരജിനൊപ്പം സഹതാരങ്ങളായ ഡി.പി. മനുവും കിഷോര്‍ ജെനയും ഇന്ന് ഇറങ്ങുന്നു.
നീരജും മനുവും എറിയുന്ന ഗ്രൂപ് എ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.40ന് തുടങ്ങും. ജെനയുടെ ഗ്രൂപ് ബിയിലെ മത്സരങ്ങള്‍ വൈകീട്ട് 3.45നും ആരംഭിക്കും.
നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുകാരനുമായ നീരജ്, 2022ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയാണ് നേടിയത്. ഇത് സ്വര്‍ണമാക്കുകയാണ് ലക്ഷ്യം. 89.94 മീറ്ററാണ് നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.
താരത്തിന്റെ സീസണിലെ മികച്ച ത്രോ 88.67 മീറ്ററാണ്. 37 താരങ്ങളാണ് യോഗ്യതറൗണ്ടില്‍ മത്സരിക്കുന്നത്. ഇവരില്‍ 83 മീറ്റര്‍ മാര്‍ക്ക് പിന്നിടുന്നവര്‍ക്കോ അല്ലാത്തപക്ഷം ആദ്യ 12 പേര്‍ക്കോ ഫൈനലിലെത്താവുന്നതാണ്.
"
https://www.facebook.com/Malayalivartha