ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍....

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍. ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ-ഡാനിയല്‍ മാര്‍ട്ടിന്‍ എന്നിവരെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
മുന്‍ ലോകചാമ്പ്യന്‍ ലോക കീന്‍ യുവിനെ പരാജയപ്പെടുത്തി പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോകചാമ്പ്യന്‍ഷിപ്പിന്റെ അവസാന എട്ടില്‍ താരമെത്തുന്നത്. സ്‌കോര്‍ 21-18, 15-21, 21-19. അതേസമയം പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ ഡബിള്‍സില്‍ ഗായത്രി ഗോപീചന്ദ്, ട്രീസ ജോളി സഖ്യവും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തായ്ലന്റ് താരം കുന്‍ലാവുത് വിതിശനോടാണ് ലക്ഷ്യ സെന്‍ തോല്‍വി ഏറ്റുവാങ്ങിയത്.
"
https://www.facebook.com/Malayalivartha