ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലില്‍... ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ പ്രണോയ് ഇന്ന് സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലില്‍. നിലവിലെ ലോക ചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനെയാണ് താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റിന് ശേഷമാണ് പ്രണോയ് മത്സരത്തിലേയ്ക്ക് തിരിച്ചു വന്നത്.
പ്രണോയ്ക്ക് മേല്‍ വെല്ലുവിളി ഉയര്‍ത്താന്‍ രണ്ടും മൂന്നും സെറ്റില്‍ വിക്ടര്‍ അക്സെല്‍സന് സാധിച്ചില്ല. സ്‌കോര്‍: 13-21, 21-15, 21-16. ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ പ്രണോയ് ഇന്ന് സെമി ഫൈനല്‍ പോരാട്ടത്തിനിറങ്ങും . മത്സരത്തില്‍ തായലന്‍ഡ് താരമാണ് പ്രണോയിയുടെ എതിരാളി.
മുന്‍ ലോക ചാമ്പ്യന്‍ ലോക് കീന്‍ യൂവിനെയാണ് പ്രീക്വാര്‍ട്ടറില്‍ പ്രണോയ് അട്ടിമറിച്ചത്.
മൂന്ന് ഗെയിമുകള്‍ നീണ്ട ഉശിരന്‍ പോരാട്ടത്തില്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
"
https://www.facebook.com/Malayalivartha