Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....

19 MARCH 2024 10:26 AM IST
മലയാളി വാര്‍ത്ത

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി ആശ ശോഭന, മുംബൈ ഇന്ത്യന്‍സിനായി എസ് സജന, ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നുമണി എന്നിവരാണ് കളിച്ചത്. ഈ പ്രകടനമികവില്‍ ഇന്ത്യന്‍ ടീം സ്വപ്നം കാണുകയാണ് സജനയും ആശയും. മിന്നു നേരത്തേ ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട്.

ബാംഗ്ലൂരിന്റെ കിരീടനേട്ടത്തില്‍ വലംകൈ സ്പിന്നറായ ആശയുടെ പ്രകടനം നിര്‍ണായകമായി മാറി. 10 കളിയില്‍ 12 വിക്കറ്റാണ് സമ്പാദ്യം. കൂടുതല്‍ വിക്കറ്റ് നേടിയ ശ്രേയങ്ക പാട്ടീലിനെക്കാള്‍ ഒന്നുമാത്രം കുറവ്.

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ മുപ്പത്തിമൂന്നുകാരി യുപി വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റ് നേടി കളിയിലെ താരമായി. ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ്. എലിമിനേറ്ററില്‍ അവസാന ഓവര്‍ എറിഞ്ഞ ആശയാണ് മുംബൈ ഇന്ത്യന്‍സിനെതിരെ അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഫൈനലില്‍ മൂന്ന് ഓവറില്‍ 14 റണ്‍ വഴങ്ങി രണ്ട് വിക്കറ്റെടുത്തു. കഴിഞ്ഞ സീസണിലും ആശ ബാംഗ്ലൂര്‍ ടീമിലുണ്ടായിരുന്നു. വയനാട് മാനന്തവാടി സ്വദേശിയായ സജനയുടെ ആദ്യ അവസരമാണ്. അത് നന്നായി വിനിയോഗിച്ച സന്തോഷത്തിലാണ്. കളത്തില്‍ ഓള്‍റൗണ്ട് മികവ് കാഴ്ചവയ്ക്കാനായി. വലംകൈ ബാറ്ററും സ്പിന്‍ ബൗളറുമാണ്.

ഉദ്ഘാടനമത്സരത്തിലെ അവസാന പന്തില്‍ സിക്സറടിച്ച് കളി ജയിപ്പിച്ചാണ് താരമായത്. പിന്നീട് എല്ലാ കളിയിലും അവസരം കിട്ടി. എട്ടാമതായി ഇറങ്ങിയിരുന്ന ഇരുപത്തെട്ടുകാരിയുടെ കളിമിടുക്കിന് അംഗീകാരമായി ഓപ്പണറായും അവസരം കിട്ടി.

ഒമ്പത് കളിയില്‍ ആറെണ്ണത്തിലാണ് ബാറ്റിങ്ങിന് അവസരം കിട്ടിയത്. 87 റണ്ണെടുത്ത് സ്ട്രൈക്ക് റേറ്റില്‍ രണ്ടാമതെത്തി. ഫീല്‍ഡിങ്ങിലും തിളങ്ങി. മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം നേടി. യുപി വാരിയേഴ്സിന്റെ സോഫി എക്ലസ്റ്റനെ പുറത്താക്കാനെടുത്ത ഡൈവിങ് ക്യാച്ചിനാണ് പുരസ്‌കാരം. രണ്ട് വിക്കറ്റും നേടാനായി. ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ മിന്നുമണിക്ക് കിട്ടിയ അവസരം കുറവായിരുന്നു. അഞ്ച് കളിയിലാണ് പന്തെടുത്തത്. വലംകൈ സ്പിന്‍ ബൗളറും ഇടംകൈ ബാറ്ററുമാണ്. വയനാട്ടിലെ മാനന്തവാടിയില്‍നിന്നുള്ള ഇരുപത്തിനാലുകാരിക്ക് മൂന്ന് വിക്കറ്റാണ് നേട്ടം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (6 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (10 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends