ഐ.എസ്.എല്‍ ലീഗ് റൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സമാപന മത്സരം...
ഐ.എസ്.എല്‍ ലീഗ് റൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സമാപന മത്സരം. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനം എന്നോ ഉറപ്പിച്ച ഹൈദരാബാദ് എഫ്.സിയാണ് എതിരാളികള്‍.
ജയം പാടെ മറക്കുകയും തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന ബ്ലാസ്റ്റേഴ്സിന് നോക്കൗട്ട് മത്സരത്തിനിറങ്ങാനായി ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്.
സീസണില്‍ അതിദയനീയ പ്രകടനം നടത്തി ഒരു കളി മാത്രം ജയിച്ച ടീമാണ് ഹൈദരാബാദ്. ഇരു ടീമും 21 മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ യഥാക്രമം 30ഉം എട്ടും പോയന്റാണുള്ളത്. സൂപ്പര്‍ കപ്പ് ഇടവേളക്കായി ഐ.എസ്.എല്‍ നിര്‍ത്തുമ്പോള്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്.
സൂപ്പര്‍ കപ്പില്‍ തുടങ്ങിയ തോല്‍വി പിന്നെ ടീമിനെ വിട്ടുപോയില്ല. പരിക്കുകളാണ് ഏറ്റവും വലിയ തിരിച്ചടിയായത്.
"
https://www.facebook.com/Malayalivartha