കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യത...നിങ്ങളുടെ ഇന്നത്തെ ഫലം

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):
ചില കാര്യങ്ങള്‍ മുന്‍കൂട്ടി ശ്രദ്ധിക്കുന്നത് നല്ലതാണ്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളിലും കോടതി വ്യവഹാരങ്ങളിലും പ്രതികൂലമായ സാഹചര്യം വരാനിടയുണ്ട്. ശത്രുക്കളില്‍ നിന്ന് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് ഗുണകരമായിരിക്കും.
ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വളരെ അടുത്ത ആളുകളുമായി ചില വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് മനഃശാന്തി നഷ്ടപ്പെടുത്താനിടയാക്കിയേക്കാം. ദാമ്പത്യ ജീവിതത്തിലും സന്താനങ്ങളുമായുള്ള ബന്ധത്തിലും സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടാകാം. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):
കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിച്ചേക്കാം. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഇത് മാനസികമായ സന്തോഷം നല്‍കുന്ന ദിവസമായിരിക്കും.
കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്ന ദിവസമാണിത്. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകള്‍ ഒഴിഞ്ഞുമാറും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരുമായി സമയം ചെലവഴിക്കാനും അവസരമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് ഗുണപരമായ സഹായം ലഭിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം):
മാനസിക വിഷമങ്ങള്‍ക്ക് ഇടയാകുന്ന ചില സാഹചര്യങ്ങള്‍ വന്നേക്കാം. വ്യക്തിപരമായ കാര്യങ്ങളിലോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യാത്രകളില്‍ അതീവ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വാഹനം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ചില കാര്യങ്ങള്‍ മനസ്സില്‍ ഭയം ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇത് ഉറക്കമില്ലായ്മയിലേക്കും നയിച്ചേക്കാം. ആരോഗ്യപരമായ കാര്യങ്ങളില്‍ കുറവ് അനുഭവപ്പെടാം. തൊഴില്‍ മേഖലയില്‍ ചെറിയ പരാജയങ്ങള്‍ക്ക് സാധ്യതയുണ്ട്. മനസ്സിനെ സന്തുലിതമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഉചിതമാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം):
തൊഴില്‍ രംഗത്ത് ഉന്നതിയും വിജയവും ലഭിക്കും. വ്യാപാരപരമായ കാര്യങ്ങളില്‍ വിജയം നേടാന്‍ കഴിയും. ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടും, ആരോഗ്യത്തില്‍ വര്‍ധനവുണ്ടാകും. ശത്രുക്കള്‍ കാരണമുള്ള ബുദ്ധിമുട്ടുകള്‍ നീങ്ങിപ്പോകുന്ന ദിവസമാണിത്.
വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട):
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ നഷ്ടം വരാനിടയുണ്ട്. ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സങ്ങളും അപമാനകരമായ സാഹചര്യങ്ങളും നേരിടേണ്ടിവന്നേക്കാം. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവാം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം):
രോഗദുരിതങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുന്ന ദിവസമായിരിക്കും. ഭാഗ്യാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും കൈവരും. ചെയ്യുന്ന കാര്യങ്ങള്‍ക്ക് അംഗീകാരവും നല്ല പേരും ലഭിക്കാന്‍ സാധ്യതയുണ്ട്. അവാര്‍ഡുകളോ സമ്മാനങ്ങളോ ലഭിക്കാനുള്ള യോഗം കാണുന്നു. ഭക്ഷണസുഖം അനുഭവപ്പെടും.
മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അനാവശ്യ സൗഹൃദങ്ങള്‍ കാരണം കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കും കാരണമായേക്കാം. വരുമാനത്തെക്കാള്‍ കൂടുതല്‍ ചെലവുകള്‍ വരുന്നത് സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം):
തൊഴില്‍ രംഗത്ത് വിജയം നേടുന്ന ദിവസമാണിത്. കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയും. ധനപരമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വളരെക്കാലമായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടാനും അവരുമായി സന്തോഷം പങ്കിടാനും അവസരം ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി):
മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുള്ള ദിവസമാണ്. കര്‍ത്തവ്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ സാധിക്കും. കീര്‍ത്തിയും ഉന്നത സ്ഥാനപ്രാപ്തിയും ലഭിക്കാന്‍ യോഗം കാണുന്നു. സാമ്പത്തികമായ നേട്ടങ്ങളും ആരോഗ്യപരമായ ഉന്മേഷവും ഉണ്ടാകും.
https://www.facebook.com/Malayalivartha