ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ... അത്‌ലറ്റിക്‌സിൽ 11 പേർ

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ. അത്‌ലറ്റിക്‌സിൽ 11 പേരുണ്ട്. പുരുഷ ലോങ്‌ജന്പിൽ എം ശ്രീശങ്കറും വനിതകളിൽ ആൻസി സോജനും പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ പി മുഹമ്മദ് അഫ്‌സലും ഹെപ്‌റ്റാത്തലണിൽ കെ എ അനാമികയും മത്സരിക്കുന്നു.
തമിഴ്‌നാട്ടിൽ നിന്നുള്ള മലയാളി ഷോട്ട്‌പുട്ട് താരം കൃഷ്‌ണ ജയശങ്കർ മേനോനും ടീമിലുണ്ട്. കളിക്കാരെ കൂടാതെ പരിശീലകരായും ഒഫീഷ്യലുകളായും മലയാളികളുണ്ട്. ഇന്ത്യൻ സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷൻ തൃശൂർ സ്വദേശി ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാനാണ്.
മലയാളി താരങ്ങൾ:
എം ശ്രീശങ്കർ (ലോങ്‌ജന്പ്), ആൻസി സോജൻ (ലോങ് ജന്പ്), പി മുഹമ്മദ് അഫ്‌സൽ (800 മീറ്റർ), യു കാർത്തിക് (ട്രിപ്പിൾ ജന്പ്), അനു രാഘവൻ (400 മീറ്റർ ഹർഡിൽസ്), കെ എ അനാമിക (ഹെപ്‌റ്റാത്‌ലൺ), കൃഷ്‌ണ ജയശങ്കർ മേനോൻ (ഷോട്ട്‌പുട്ട്), എൻ തൗഫീഖ് (ഡെക്കാത്‌ലൺ), മുഹമ്മദ് അഷ്‌ഫാഖ് (4x400 റിലേ), ടി എസ് മനു (4x400 റിലേ, മിക്‌സഡ് റിലേ), അൻസ ബാബു (4x400 റിലേ, മിക്‌സഡ് റിലേ). സഞ്‌ജുസംസൺ (ക്രിക്കറ്റ്), എച്ച് എസ് പ്രണോയ്, എം ആർ അർജുൻ, ട്രീസ ജോളി(ബാഡ്‌മിന്റൺ), വിദർശ കെ വിനോദ് (ഷൂട്ടിങ്), സജൻ പ്രകാശ്(നീന്തൽ), പ്രോഹിത് ബറോയ്, പ്രസന്നകുമാർ, പാർവതി ഗീത (കയാക്കിങ്), മേഘ പ്രദീപ് (കനോയിങ്), അലീന ആന്റോ (റോവിങ്), മനു ഫ്രാൻസിസ്, പ്രിൻസ് നോബിൾ (സെയ്‌ലിങ്), അക്ഷജ് ഷേണായ് (ഇ സ്‌പോർട്‌സ്), ജോൺ ജോസഫ്, സി കെ മുഹമ്മദ് നിഹാൽ, കെ ആനന്ദ്, പി ഹേമന്ദ്(വോളിബോൾ).
https://www.facebook.com/Malayalivartha

























