ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തീവ്രമഴയ്ക്ക് സാദ്ധ്യതയുള്ള ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ഇന്ന് കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, കോട്ടയം, കണ്ണൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതേസമയം ഇടുക്കി, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം കിഴക്കന്‍ മേഖലയില്‍ തീക്കോയി, തലനാട്, പൂഞ്ഞാര്‍, അടിവാരം, വാഗമണ്‍ മേഖലയില്‍ കനത്ത മഴയാണ്. പാലാ, ഭരണങ്ങാനം മേഖലകളിലും ശക്തമായ മഴ തുടരുന്നു. തീക്കോയി മേഖലയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. വാഗമണ്‍, ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസപ്പെട്ടു, വനമേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായോ എന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha

























