ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ. വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ .
കുടുംബത്തിന്‍റെയും കോച്ചിന്‍റെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താൻ കഴിഞ്ഞതെന്ന് വിദർശ . 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് വിദർശ . കേരളത്തിൽ തുടരാൻ ആഗ്രഹമുണ്ടെന്നും കേരളം ജോലി നൽകിയാൽ സ്വീകരിക്കുമെന്നും വിദർശ പറഞ്ഞു.
10 മീറ്രർ എയർ റൈഫിളിൽ വിദർശ ഇളവേണിൽ വാളറിവനും സോനം മസ്കറും ഉൾപ്പെട്ട ടീമിന് വെള്ളി ലഭ്യമായി. ഇളവേണിലിന് വ്യക്തിഗത ഇനത്തിലും വെള്ളി, ഇന്ത്യയ്ക്ക് ഇന്നലെ ഷൂട്ടിംഗിലെ മെഡലുകൾ മാത്രം
വിദർശയെ മുഖ്യമന്ത്രി വി.ഡി സതീശനും കായികമന്ത്രി ഒ.ജെ ജനീഷും വീഡിയോകാളിലൂടെ അഭിനന്ദിച്ചു. ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകൾക്ക് ജോലി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് കായികമന്ത്രി .
"
https://www.facebook.com/Malayalivartha


























