ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന തുടങ്ങി.
നിലവിലെ സാഹചര്യവും അരവണ ബഫർസ്‌റ്റോക്കില്ലാത്തതും ദേവസ്വം ബഞ്ചിനെ അറിയിക്കും.തീർത്ഥാടന കാലം തുടങ്ങാൻ വെറും 54 ദിവസം ശേഷിക്കെ മുന്നൊരുക്കങ്ങളിൽ വൻ വീഴ്ചയെന്നാണ് സർക്കാർ വിലയിരുത്തൽ.
വിവിധ വകുപ്പുകളുടെ പ്രത്യേക സംഘത്തെ ഉപയോഗിച്ച് ഉത്സവം നടത്തുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി.സതീശനുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ ചർച്ച നടത്തും
അതേസമയം ഇന്നലെയും ശബരിമലയിൽ പലരും അരവണ കിട്ടാതെ മടങ്ങി. പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പണികൾ നടക്കുന്നതു കാരണമാണ് അരവണ കിട്ടാതായത്. 21 വാർപ്പുകൾ ഇളക്കി മാറ്റിയശേഷം തറയുടെ നിർമ്മാണമാണ് നടക്കുന്നത്. വായു കടക്കാത്ത മേൽക്കൂര നിർമ്മിക്കണം.തുടർന്നാണ് അരവണ പ്ളാന്റിന്റെ നിർമ്മാണം. 26 വാർപ്പുകളും ഇവയെ ബന്ധിപ്പിച്ച് പൈപ്പ് ലൈനുകളും കൂളിംഗ് ചേമ്പറുകളും ബോയിലറുകളും സ്ഥാപിക്കണം. ഇതിന് ഒരു മാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് കരാറുകാർ പറയുന്നത്. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോഴും അരവണയ്ക്ക് ക്ഷാമമുണ്ടായേക്കും.
"
https://www.facebook.com/Malayalivartha


























