വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്താനായി ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും. രാവിലെ 10.30ലാണ് ടി20 ക്രിക്കറ്റ് ഫൈനല്‍ നടക്കുക. ശ്രീലങ്കയാണ് എതിരാളികള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ- ശ്രീലങ്ക വനിതകള്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ടായിരുന്നു. അന്ന് ലങ്കയെ വീഴ്ത്തി എട്ടാം കിരീടം ഉയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ വനിതകള്‍.സമീപകാലത്ത് മിന്നും ഫോമിലാണ് ഇന്ത്യന്‍ വനിതാ സംഘം.
ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും കത്തും മികവിലാണ് ബാറ്റ് വീശുന്നത്. സ്പിന്നര്‍മാരും എതിരാളികളെ വെള്ളം കുടിപ്പിക്കുന്നു. ദീപ്തി ശര്‍മ, ശ്രീചരണി, പ്രേമ റാവത്ത് ത്രയമാണ് എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. സെമിയില്‍ ഷെഫാലി വര്‍മ കന്നി സെഞ്ച്വറി നേടിയതിന്റെ ബലത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്താണ് ഫൈനലിലേക്ക് മുന്നേറിയത്.
"
https://www.facebook.com/Malayalivartha

























