ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിക്കുകയായിരുന്നു. കരുത്തരായ ജപ്പാനോട് 1-3 എന്ന സ്കോറിന് പരാജയപ്പെട്ടാണ് ഇന്ത്യൻ സംഘം ടൂർണമെൻറിൽ നിന്ന് പുറത്തായത്
. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി. വി. സിന്ധുവും ജപ്പാൻറെ അക്കാനെ യമാഗുച്ചിയും തമ്മിൽ ആവേശകരമായ പോരാട്ടമാണ് നടന്നത്. ആദ്യ സെറ്റ് 23-21 ന് നേടി സിന്ധു ഗംഭീര തുടക്കം കുറിച്ചെങ്കിലും, അടുത്ത രണ്ട് സെറ്റുകൾ 18-21, 11-21 എന്ന സ്കോറിന് യമാഗുച്ചി സ്വന്തമാക്കിയതോടെ സിന്ധുവിന് പരാജയം സമ്മതിക്കേണ്ടി വന്നു. ഇതോടെ ജപ്പാൻ 1-0 ന് മുന്നിലെത്തി.
രണ്ടാം മത്സരത്തിൽ ഇറങ്ങിയ ഉന്നതി ഹൂഡ ജപ്പാൻറെ തൊമോക്ക മിയാസാക്കിയോട് നേരിട്ടുള്ള സെറ്റുകൾക്ക് (16-21, 18-21) പരാജയപ്പെട്ടു. രണ്ടാം സെറ്റിൻറെ ഇടവേളയിൽ 11-4 എന്ന സ്കോറിന് മുന്നിട്ടുനിന്ന ശേഷമാണ് ഉന്നതി മത്സരത്തിലെ ലീഡ് കൈവിട്ടത്. ഉന്നതി കൂടിപരാജയപ്പെട്ടതോടെ ജപ്പാൻ ലീഡ് 2-0 ആയി ഉയർത്തി.
എന്നാൽ മൂന്നാം മത്സരത്തിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും അടങ്ങുന്ന ഡബിൾസ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകുകയും ചെയ്തു. ലോക മൂന്നാം നമ്പർ സഖ്യമായ യൂക്കി ഫുകുഷിമ - മയൂ മത്സുമോട്ടോ ജോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് (21-17, 21-16) അട്ടിമറിച്ച് ട്രീസയും ഗായത്രിയും ചേർന്ന് ഇന്ത്യയുടെ പോരാട്ടം നീട്ടിക്കൊണ്ടുപോകുകയും ചെയതു.
"
https://www.facebook.com/Malayalivartha


























