ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...

അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ജാമ്യം . ജാമ്യം ലഭിച്ചു എന്നുകരുതി സന്തോഷിക്കാൻ ആയിട്ടില്ല. ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തിയെങ്കിലും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ജാമ്യം അനുവദിക്കുന്നതിന് കോടതി പരിഗണിച്ചത് എന്നാണ് കരുതുന്നത്. ഉത്തരവുമായി ബന്ധപ്പെട്ട വിധിന്യായം പുറത്തു വന്നാൽ മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ.
മെസ്സി തട്ടിപ്പുമായുള്ള അന്വേഷണം ഒരു വശത്ത് കൂടി നടക്കുന്നുണ്ട് . അതിനിടയിൽ ഗുരുതരമായ തെളിക്കുകൾ കണ്ടെത്തിയാൽ അറസ്റ് വീണ്ടും ഉണ്ടാകും. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതായും
സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ, അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന വഞ്ചനാക്കേസ് സുല്‍ത്താന്‍ ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























