ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം. ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് ദേവസ്വം അധികൃതര്‍ . ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ദിവസം 2400 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാന്‍ അവസരമുള്ളത്.
ഒറ്റപ്രാവശ്യം ബുക്ക് ചെയ്യുമ്പോള്‍ പരമാവധി 6 പേരുടെ വിവരങ്ങള്‍ ചേര്‍ക്കാം. ഒരു സ്ലോട്ടില്‍ 300 പേര്‍ വീതം എട്ടു സ്ലോട്ടുകളില്‍ ഭക്തരെ പ്രവേശിപ്പിക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആറു സ്ലോട്ടുകളും, വൈകീട്ട് 4 നും 5 നും രണ്ടു സ്ലോട്ടുകളുമാണുള്ളത്.
വെര്‍ച്വല്‍ ക്യൂ ഉള്ള ദിവസങ്ങളില്‍ സാധാരണ ക്യൂ നിന്നുള്ള ദര്‍ശനവും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ദര്‍ശനവും നെയ് വിളക്ക് ബുക്ക് ചെയ്തുള്ള ദര്‍ശനവും ഉണ്ടായിരിക്കും.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ guruvayurdevaswom.in എന്ന വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിലെ 'ഫ്രീ ദർശൻ' വിഭാഗത്തിലൂടെ ഓൺലൈൻ ബുക്കിങ് സൗകര്യവും ലഭിക്കും.
"
https://www.facebook.com/Malayalivartha


























