Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?

25 SEPTEMBER 2026 08:49 AM IST
മലയാളി വാര്‍ത്ത
ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ കേരളം നീട്ടിയേക്കും. കമ്പനി പറഞ്ഞ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കിലും കരാർ നീട്ടുമെന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞു

 

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോണ്‍സര്‍ ചിപ്സണ്‍ ഏവിയേഷനെന്ന് സ്ഥിരീകരണം വന്നെങ്കിലും കരാറിൽ നിന്ന് പിൻമാറാൻ മുഖ്യമന്ത്രി തയ്യാറല്ല. മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രക്ക്  വിമാനം നൽകിയത് തങ്ങളാണെന്ന വാർത്തകൾ ചിപ്സൺ തന്നെയാണ് പുറത്തുവിട്ടതെന്ന് ഇതിനകം വാർത്തകൾ  വന്നു. 

 

വിമാന ഉടമയായ കേളചന്ദ്ര, ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി രേഖയിൽ ഉള്ളത് 19.88 ലക്ഷം രൂപയാണ്. ഹെലികോപ്റ്റർ കരാർ പുതുക്കലും മുഖ്യമന്ത്രിക്ക് വിമാനം നൽകിയതും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നാണ് ചിപ്‌സൺ ഏവിയേഷൻ അധികൃതരുടെ വിശദീകരണം. ഒരു ഓപറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകും. സ്വകാര്യ വിമാന യാത്ര ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്തേക്ക് വരട്ടെയെന്നും ചിപ്സൺ അധികൃതർ പറഞ്ഞു.

 

 

 

മുഖ്യമന്ത്രി വി ഡി സതീശൻ സൗജന്യ വിമാനയാത്ര നടത്തിയതിനെ കുറിച്ച്   അദ്ദേഹത്തിന്  വോട്ട് ചെയ്ത പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണുള്ളത്. കാരണം 10 വർഷത്തെ പിണറായി ഭരണത്തിന് അന്ത്യം കുറിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ആളാണ് സതീശൻ.അദ്ദേഹത്തിൽ  വലിയ പ്രതീക്ഷയാണ് മലയാളികൾ വച്ചുപുലർത്തുന്നത്.  എന്നാൽ നിക്ഷിപ്ത താല്പര്യങ്ങൾ മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടോ എന്ന സന്ദേഹം വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.  മന്ത്രി കെ എം ഷാജിയുടെ യാത്രാവാഹനത്തെ  ന്യായീകരിച്ചതും മന്ത്രി ജിനീഷിന്റെ തുടർച്ചയായ വിദേശ യാത്രകളെ പിന്തുണച്ചതും  സതീശന്റെ ഇമേജിന് കോട്ട് സംഭവിച്ചിട്ടുണ്ട് .  ഇത്തരം കാര്യങ്ങളിൽ പക്വമായ തീരുമാനമെടുക്കുന്നതിന് പകരം ചൂടുള്ള ചർച്ചകളിൽ വീണ് മുഖ്യമന്ത്രി സ്വയം മറന്ന് സംസാരിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്.

 

മുഖ്യമന്ത്രിക്കെതിരെയുള്ള വാർത്തകൾക്ക് വലിയ പ്രചാരമാണ് മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി. ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്നാണ് ശുപാർശ. എൽഡിഎഫ് കാലത്തെ കരാർ ഇന്നലെ സാഹചര്യത്തിലാണ് പുതിയ ശുപാർശ. മുഖ്യമന്ത്രിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.

ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90,000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം. വാടക ഹെലികോപ്റ്റ‌ർ ധൂർത്തെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തിയത്. സർക്കാർ മാറിയിട്ടും നേരത്തെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നു.

 

കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശുപാർശ. പക്ഷെ മുഖ്യമന്ത്രി തീരുമാനമെടുത്തില്ല. ഇതോടെയാണ് പുതിയ ശുപാ‍ശയുമായി ചിപ്സൺ ഏവിയേഷൻ സർക്കാരിനെ സമീപിച്ചത്. മലപ്പുറം യാത്രക്ക് വിമാനം നൽകിയതും കരാറും തമ്മിൽ ബന്ധമുണ്ടെന്ന് എല്ലാവരും സംശയിക്കുന്നു. 

 

സർക്കാർ ആവശ്യപ്പെടുമ്പോൾ മണിക്കൂറിന് നാലു ലക്ഷത്തിന് പറക്കാമെന്നാണ് പുതിയ  ശുപാർശ. ഇതിൽ നിയമപ്രശ്നങ്ങൾ ബാക്കിയാണ്. ടെണ്ടർ വിളിക്കാതെ ഒരു കമ്പനിയുടെ ശുപാർശ അംഗീകരിക്കാൻ കഴയുമോയോ എന്നതാണ് പ്രശ്നം. ടെണ്ടർ വിളിച്ചാൽ ചിപ്സൺ നൽകിയതിനെക്കാൾ കുറഞ്ഞ തുക ക്വട്ട് ചെയ്യുന്ന കമ്പനിക്ക് ടെണ്ടർ ലഭിക്കും. ഈ ശുപാർശ അംഗീകരിക്കണോ പുതിയ ടെണ്ടർ വിളിക്കണോ വാടക ഹെലികോപ്റ്റർ ഇനി വേണോ എന്നതിൽ നയപരമായ തീരുമാനം മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. അടുത്തയാഴ്ചയോടെ തീരുമാനമുണ്ടായേക്കും 

 

സര്‍ക്കാരിന് 3 വര്‍ഷമായി ഹെലികോപ്റ്റര്‍ നൽകിയ ചിപ്സണ്‍ കരാര്‍ പുതുക്കി കിട്ടാൻ ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമാനയാത്ര. അതേസമയം, ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താത്തതിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ രംഗത്തുവന്നിരുന്നു. സ്പോൺസറുടെ പേര് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നത് ദുരൂഹത ഉള്ളതുകൊണ്ടാണെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിമാനയാത്ര നടത്തിയിട്ടുണ്ടെന്ന സതീശന്‍റെ വാദം വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള അടവ് മാത്രമാണെന്നും, എന്തെങ്കിലും ക്രമക്കേടുണ്ടെങ്കിൽ അതും പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സ്പോൺസർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അഴിച്ചുവിട്ടത്. പുറത്ത് പേര് പറയാൻ കൊള്ളാത്തവരായ ആളുകളാണ് സർക്കാരിന്റെ സ്പോൺസർമാരെന്നും പണക്കാരെ കാണുമ്പോൾ കവാത്ത് മറക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശയാത്രയും കാറും അടക്കം എല്ലാം സ്പോൺസർഷിപ്പിലൂടെ വാങ്ങുന്ന ഇത്രയും വേഗം പൊളിഞ്ഞ മറ്റൊരു സർക്കാർ കേരളത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പൊലീസിനായി നിശ്ചിത മാസവാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ്  സർക്കാർ ആലോചിക്കുന്നത്. . ഹെലികോപ്റ്ററിന്റെ നിലവിലെ 3 വർഷ കരാർ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഉപയോഗിച്ചാലും ഇല്ലെങ്കിലും പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്നതിനു പകരം ഉപയോഗത്തിനനുസരിച്ചു മാത്രം പണം നൽകുന്ന വ്യവസ്ഥയാണ് ആലോചനയിലുള്ളത്. ഹെലികോപ്റ്റർ കമ്പനിയും ഈ നിർദേശം മുന്നോട്ടുവച്ചതായാണു വിവരം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വരുംദിവസങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യും. നിലവിലെ വാടകനിരക്കിൽ കരാർ പുതുക്കേണ്ടതുണ്ടോ എന്ന കാര്യമാണു പരിശോധിക്കുക.

 

സ്വകാര്യ കമ്പനിയായ ചിപ്സൺ ഏവിയേഷനാണ് കഴിഞ്ഞ 3 വർഷം ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയത്. ഒരു മാസം 25 മണിക്കൂർ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും അധികതുക നൽകണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകണമെന്നതായിരുന്നു വ്യവസ്ഥ. സാധാരണനിലയിൽ പ്രതിമാസം 25 മണിക്കൂർ ഹെലികോപ്റ്റർ ഉപയോഗിക്കാറില്ല. ഈ സാഹചര്യത്തിൽ അത്രയും തുക നൽകേണ്ടതുണ്ടോ എന്നാണു സർക്കാരിന്റെ ചിന്ത. ഹെലികോപ്റ്റർ സേവനം നൽകുന്ന മറ്റു കമ്പനികളെയും സർക്കാർ പരിഗണിക്കും.

 

അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ യാത്ര, പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വേട്ട, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തരയാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. സംസ്ഥാനത്തിന്റെ പക്കൽ സ്ഥിരം ഹെലികോപ്റ്റർ വേണമെന്നാണ് സർക്കാരിന്റെ നിലപാട്. അല്ലാത്തപക്ഷം അത്യാവശ്യഘട്ടങ്ങളിൽ ലഭ്യമാകണമെന്നില്ല. ആവശ്യം വരുമ്പോൾ ലഭ്യമായ ഏതെങ്കിലും സർവീസ് ഉപയോഗിച്ചാൽ സുരക്ഷ ഉൾപ്പെടെയുള്ള പ്രശ്നങ്ങളും വരാം. 

 

മുഖ്യമന്ത്രി വി ഡി സതീശനെ സംസ്ഥാന പോലീസ് മേധാവിയാണ്  കുടുക്കിയത്.  പൊലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ തുടരുന്നതിന് വേണ്ടിയാണ്  മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രയ്ക്ക് കോപ്റ്റർ നൽകിയത്. കരാർ പുതുക്കണമെന്ന സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറുടെ ശുപാർശ സർക്കാർ അംഗീകരിക്കും. സ്വകാര്യ കമ്പനിയായ ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്റ്ററിന്റെ വാടക പ്രതിമാസം 80 ലക്ഷം രൂപയാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് ഹെലികോപ്റ്റര്‍ ആവശ്യമാണെന്നാണു ഡിജിപിയുടെ നിലപാട്. കേന്ദ്ര സർക്കാർ കോപ്റ്റർ വാടക മുടക്കിയതോടെയാണ് ഡി ജി പി പുതിയ നമ്പരുമായി ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രയുടെ വിവരങ്ങൾ ആരാണ് മാധ്യമങ്ങൾക്ക് ചോർത്തിയതെന്നറിയില്ല. 

 

പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളില്‍ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. ഒരു മാസം 25 മണിക്കൂര്‍ പറക്കുന്നതിനുള്ള നിരക്കാണ് 80 ലക്ഷം രൂപ. അതില്‍ കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും അധിക തുക നല്‍കണം. പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം വാടക നല്‍കേണ്ട സ്ഥിതിയായിരുന്നു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത് ധൂര്‍ത്താണെന്ന ആരോപണം പ്രതിപക്ഷത്തിരിക്കെ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്ററുകളുടെ ഇതുവരെയുള്ള ചെലവ് 45 കോടി രൂപയാണ്  ഇതില്‍ ഇനിയും കൊടുത്ത് തീര്‍ക്കാനുള്ളത് 2.40 കോടിയുമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

 

സംസ്ഥാനത്തിന് വന്‍ സാമ്പത്തികബാധ്യത വരുത്തുമെന്നതിനാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്ററിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ കരാര്‍ പുതുക്കാനുള്ള നീക്കത്തിലാണ്. ഇത് സംബന്ധിച്ച ശിപാര്‍ശ ഡിജിപി സര്‍ക്കാറിന് കൈമാറിക്കഴിഞ്ഞു. അഞ്ച് സീറ്റുള്ള പത്ത് കോപ്റ്ററുകള്‍ വാങ്ങാനുള്ള പണമാണ് ഇടത് സര്‍ക്കാര്‍ ഇതിനകം ധൂര്‍ത്തടിച്ചതെന്ന ആരോപണവും ശക്തമാണ്. പോലീസ് ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനും വിവിഐപി യാത്രക്കുമെന്ന പേരിലാണ് കാര്യമായ കൂടിയാലോചനയില്ലാതെ ദല്‍ഹി ആസ്ഥാനമായ പവന്‍ ഹന്‍സ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് ടെണ്ടറില്ലാതെ ഹെലികോപ്റ്ററെടുത്തത്. നടപടി വിവാദമായതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു. ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അഞ്ച് വര്‍ഷത്തേക്ക് ടെണ്ടര്‍ നേടി. ഈ മാസം കരാര്‍ അവസാനിക്കുന്നതിനാലാണ് പുതുക്കണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചത്. 

 

പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അധികം പറന്നാല്‍ മണിക്കൂറിന് 90,000 രൂപ വീതം നല്‍കണം. ഉയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാര്‍. എവിടെയൊക്കെ, എന്ത് ആവശ്യത്തിനാണ് ഹെലികോപ്റ്റര്‍ പറന്നതെന്ന് ഇതുവരെയും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമായ വിവരം അനുസരിച്ച് ഒരിടത്തും മാവോവാദികളെ നിരീക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളില്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എത്ര പേരെ രക്ഷപെടുത്തി എന്നതിലും വ്യക്തതയില്ല. കൂടുതലും വിവിഐപി യാത്രകള്‍ക്കാണ് കോപ്റ്റര്‍ ഉപയോഗിച്ചത്. പിണറായി തന്നെയാണ് കൂടുതലും കോപ്റ്ററില്‍ പറന്നത്. ഏറെ ദിവസവും കോപ്റ്റര്‍ വിശ്രമത്തിലുമായിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ കെ.എം. തോമസ് ഇത് സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ രഹസ്യസ്വഭാവമുള്ളതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഭാരത നാവിക സേനയില്‍ നിന്ന് അവശ്യഘട്ടങ്ങളില്‍ മിതമായ ചെലവില്‍ ഹെലികോപ്റ്റര്‍ ലഭിക്കുമെന്നിരിക്കെയാണ് വന്‍ ധൂര്‍ത്തിന് ഇടതുസര്‍ക്കാര്‍ തയാറായതെന്ന കാര്യം ശ്രദ്ധേയമാണ്. അതിനിടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ഉപയോഗത്തിനെതിരെ വലിയ രീതിയിൽ ശബ്ദമുയർത്തിയ വി.ഡി. സതീശൻ തന്നെ ഇപ്പോൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തതിനെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധമാണ് ഉയർന്നത്.

 

മാവോയിസ്റ്റ് വേട്ടയ്ക്കുള്ള കേന്ദ്ര ഫണ്ട് മന്ത്രി  അമിത് ഷാ വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണ്  ഉന്നതർ സവാരി നടത്തുന്ന ഹെലികോപ്ടറിന് സ്റ്റേറ്റ് തന്നെ വാടക കൊടുക്കണമെന്ന അവസ്ഥ വന്നത്.മാസം 80ലക്ഷം വാടകനൽകാനുള്ള വഴിയാണ് അടഞ്ഞത് . മാവോയിസ്റ്റ് വേട്ടയുടെ പേരിലാണ് വാടയ്ക്ക് എടുത്തതെങ്കിലും, ഒരു തവണ കോഴിക്കോട് മേഖലയിലെ വനത്തിന് മുകളിലൂടെ പറന്നതാണ് അതുകൊണ്ട് നടത്തിയ ഏകദൗത്യം.അത് പരാജയപ്പെടുകയും ചെയ്തു.

 

വെട്ടിക്കുറച്ച തുക വീണ്ടും കിട്ടാൻ കണ്ണൂർ, വയനാട് ജില്ലകളെ മാവോയിസ്റ്റ് ബാധിത പട്ടികയിൽ നിലനിർത്തണമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ  ഡൽഹിയിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായെ കണ്ടപ്പോൾ ആവശ്യപ്പെട്ടിരുന്നു .എന്നാൽ ഇക്കാര്യത്തിൽ പുനരാലോചനയില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. അതോടെ മുഖ്യമന്ത്രിയുടെ പ്രതീക്ഷ മങ്ങി, ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷ് (രവി) അറസ്റ്റിലായതോടെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ മാവോയിസ്റ്രുകളെയും പിടികൂടാനായെന്ന് പൊലീസ് പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രം തുക കുറച്ചത്. പ്രതിവർഷം 20കോടിയാണ് കേന്ദ്രം നൽകിയിരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായെന്ന് പ്രഖ്യാപിച്ചതോടെ 75%വെട്ടിക്കുറച്ചു. ഇപ്പോൾ അഞ്ചുകോടിയിൽ താഴെയേ ലഭിക്കുന്നുള്ളൂ. വനത്തിലെ തിരച്ചിൽ, വാഹനങ്ങളും ആയുധങ്ങളും വാങ്ങൽ, തണ്ടർബോൾട്ടിന്റെ പരിശീലനം, കമ്മ്യൂണിറ്റി പൊലീസിംഗ്, വോളണ്ടിയർമാരുടെ ചെലവ് എന്നിവയ്ക്കെല്ലാമുള്ള പണമാണിത്. ഹെലികോപ്ടറിന് മാത്രം 9.6കോടി വേണം. മൂന്നുകോടിയിലേറെ രൂപ വാടകകുടിശികയുണ്ട്.

 

കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ മാവോയിസ്റ്റ് നേതൃത്വം തീരുമാനിച്ചതായി ഇന്റലിജൻസ്ബ്യൂറോ സംസ്ഥാന പൊലീസിന് നൽകിയ സൂചന ചൂണ്ടിക്കാട്ടിയാണ് രണ്ടു ജില്ലകളെ പട്ടികയിൽ നിലനിറുത്തണമെന്നും ഫണ്ട് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ കേരളം,തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയായ ട്രൈജംഗ്ഷനിലെ സംയുക്ത പരിശോധനയല്ലാതെ തണ്ടർബോൾട്ടിന് കാര്യമായ പണിയില്ല.

 

ഹെലികോപ്ടറിന് മൂന്നുവർഷത്തേക്ക് 28.8കോടിയാണ് വാടക. മൂന്നു വർഷത്തെ കരാറൊപ്പിട്ടതിനാൽ ഇത്രയുംകാലം വാടക കൊടുത്തേപറ്റൂ. കേന്ദ്രഫണ്ട് കിട്ടിയില്ലെങ്കിൽ വാടക സംസ്ഥാനം നൽകേണ്ടിവരും. 11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെശമ്പളം, പാർക്കിംഗ്ഫീസ് സഹിതമാണ് വാടക. ഏതായാലും താനും പിണറായിയും തമ്മിൽ പ്രത്യക്ഷയായ വ്യത്യാസങ്ങളൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി തെളിയിക്കുന്നത്. 

 









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 minutes ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (29 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (41 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (54 minutes ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (1 hour ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (2 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (2 hours ago)

മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട 4 x 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന് അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ വെള്ളി  (2 hours ago)

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (10 hours ago)

Malayali Vartha Recommends