താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര

താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ ചുരത്തിലെ ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത കുരുക്കുണ്ടായത്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്.
ഏഴാം വളവിൽ കണ്ടെയ്‌നർ ലോറി തകരാറിലായതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ലോറി ഇന്നലെ രാത്രി തന്നെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വാഹനങ്ങളുടെ തിരക്ക് ഒഴിവായില്ല. അതുവരെ ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളും ഇന്ന് രാവിലെ എത്തിയ വാഹനങ്ങളും കൂടിയായപ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയായിരുന്നു.ചുരത്തിൽ ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നതാണ്. ഗതാഗതകുരുക്കൊഴിവാകാനായി അഞ്ച് മണിക്കൂർ എങ്കിലും സമയം എടുക്കുമെന്നാണ് വിവരം. അത്യാവശ്യക്കാർ അല്ലാത്തവർ ഇതുവഴി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
"
https://www.facebook.com/Malayalivartha
























