Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

25 SEPTEMBER 2026 08:36 AM IST
മലയാളി വാര്‍ത്ത

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (IDSFFK) ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇന്റർനാഷണൽ ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ്. ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ചൈനീസ് ചിത്രമായ ക്ലെപ്ടോമാനിയ, ഷെനിയ കസാൻകിന സംവിധാനം ചെയ്ത ‘സിറ്റി ഓഫ് ഔൾസ്’, ലൂക്കാസ് ഒസാരയുടെ യൂസഫ് ഉൾപ്പെടെ 14 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

റൗൾ പെക്ക് സംവിധാനം ചെയ്ത ‘ഓർവെൽ 2+2=5’, യാസീൻ ഖാന്റെ ‘റോബോട്സ്’, ബെൻ പ്രൗഡ്ഫൂട്ടിന്റെ ‘ദി ഐസ് ഓഫ് ഘാന’ എന്നിവയുൾപ്പെടെ 8 ചിത്രങ്ങൾ ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലും പ്രദർശിപ്പിക്കുന്നതാണ്. വൈകുന്നേരം 6 മണിക്ക് കൈരളി തിയേറ്ററിലാണ് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ന്റെ പ്രദർശനം.

ഓസ്ട്രിയയിലേക്ക് കടക്കാനായി ശ്രമിച്ച് ഇറാനിൽ കുടുങ്ങിപ്പോയ സൊറായ എന്ന 16 വയസുള്ള അഫ്ഗാൻ കലാകാരിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’. ഇറാനിലെ പ്രമുഖ ഡോക്യുമെന്ററി സിനിമ സംവിധായകൻ മെഹർദാദ് ഓസ്‌കൗയി സംവിധാനം ചെയ്ത ചിത്രം, ലോകത്തിലെ ഏറ്റവും വലിയ നോൺ ഫിക്ഷൻ ഫിലിം ഫെസ്റ്റിവലായ ഐ ഡി എഫ് എ യിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ ഇരുപത് പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു  (41 minutes ago)

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ  (47 minutes ago)

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!  (1 hour ago)

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു  (1 hour ago)

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!  (4 hours ago)

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (5 hours ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (5 hours ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (5 hours ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (5 hours ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (5 hours ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (5 hours ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (5 hours ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (5 hours ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (5 hours ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (5 hours ago)

Malayali Vartha Recommends