ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സമാനമായ മറ്റൊരു വസ്തു ആറന്മുളയിലേക്ക് മാറ്റിയതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു.
തുലാമാസ പൂജയ്ക്കും മണ്ഡലകാലത്തും ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. അരവണ പായസം നിർമ്മിക്കാനായി പുതിയ പ്ലാന്റ് വരുന്നതോടെ പ്രതിദിന ഉത്പാദനം 3.6 ലക്ഷം ടിന്നായി ഉയരും. തുലാമാസ പൂജയ്ക്ക് 8 ലക്ഷം ടിന്നും, നവംബർ 16ഓടെ 75 ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്കും ഉറപ്പാക്കും.
അരവണയിൽ ഫംഗസ് വരുന്നതും ടിൻ പൊട്ടുന്നതും ഒഴിവാക്കാന്നായി പുതിയ കൂളിങ് ചേമ്പറുകളും ബോയിലറുകളും സജ്ജമാക്കുന്നുണ്ട്. ശർക്കര സംഭരണത്തിനായി ആദ്യമായി ജെം (GeM) പോർട്ടൽ ഉപയോഗിക്കുന്നതാണ്.
കടകളുടെ ലേലം ഓൺലൈൻ വഴി (ഇ-ഓക്ഷൻ) മാത്രമായിരിക്കും. വഴിപാടുകൾക്കായി പ്രത്യേക ഡിജിറ്റൽ കിയോസ്‌കുകളും സ്ഥാപിക്കുന്നതാണ്. തീർത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാനായി നിലയ്ക്കലിൽ എഐ ക്യാമറകളും കൺട്രോൾ റൂമും സ്ഥാപിക്കും. നിലയ്ക്കലിൽ 6,000 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























