കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കട്ടപ്പന പുളിയൻമല സംസ്ഥാന പാതയിലാണ് അപകടം നടന്നത്.
ശ്വാസംമുട്ടലിനെ തുടർന്ന് രാജൻ അണക്കര അൽഫോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ നിന്നും മാറിയുള്ള കെട്ടിടത്തിന് സമീപത്തുള്ള സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആംബുൻസിന്റെ മുൻഭാഗം പൂർണമായും തകർന്നുപോയി. മരിച്ച രാജിന്റെ കൂട്ടിരിപ്പുക്കാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha


























