തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി . മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി . കൊച്ചിയിൽ കേരള ട്രാവൽ മാർട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'ഞാൻ തിരുവനന്തപുരത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗശാല നമുക്ക് മാറ്റി സ്ഥാപിക്കണം. അത് വനത്തിനടുത്തേക്ക് മാറ്റണം. ഇപ്പോൾ മൃഗങ്ങളോട് ചെയ്യുന്നത് ക്രൂരതയാണ്. അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റണം. നിലവിൽ മൃഗശാലയുള്ള സ്ഥലം മാഡിസൺ സ്‌ക്വയർ പോലെ ഒരു സ്‌ക്വയറാക്കി മാറ്റും.
തിരുവനന്തപുരത്തെ അങ്ങനെ മാറ്റണം. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് വരുന്ന സഞ്ചാരികൾക്കുള്ള ഡെസ്റ്റിനേഷൻ പോയിന്റുകൾ കേരളത്തിലുണ്ടാകണം. അതാണ് നമ്മുടെ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും, കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നേരത്തെ തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലും മ്യൂസിയം മാറ്റുന്ന കാര്യം മുഖ്യമന്ത്രി നിർദേശമായി പറഞ്ഞിരുന്നു. വിഷയത്തിൽ തിരുവനന്തപുരം കോർപറേഷനും അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ സിപിഎം എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു. മൃഗശാല മാറ്റണമെന്ന നിലപാട് വീണ്ടും ആവർത്തിക്കുന്നതോടെ, സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























