ഉത്തേജക മരുന്ന് പരിശോധനയില്‍ നര്‍സിങ് പരാജയപ്പെട്ടു
ഇന്ത്യയുടെ ഗുസ്തി താരം നര്‍സിങ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ജൂലൈ 5ന് സോപത്തിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജനല്‍ സെന്ററില്‍വെച്ച് നാഡ (നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി) നടത്തിയ പരിശോധനയാണ് നര്‍സിങ്ങിന് തിരിച്ചടിയായത്.
ആദ്യം നടത്തിയ 'എ' സാമ്പിള്‍ പരിശോധനയില്‍ ഉത്തേജക മരുന്നുണ്ടെന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് 'ബി' സാമ്പിള്‍ പരിശോധനക്ക് നര്‍സിങ് അനുമതി തേടിയിട്ടുണ്ട്. 'ബി' സാമ്പിള്‍ പരിശോധനാ ഫലവും പോസിറ്റീവായാല്‍ നര്‍സിങ്ങിന് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള സാധ്യത നഷ്ടമായേക്കും.
74 കിലോ വിഭാഗം ഗുസ്തി മത്സരത്തിലെ താരമായ നര്‍സിങ് യാദവ് 2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു. ഒളിമ്പിക്സില്‍ 74 കിലോ വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യതയും നേടിയിരുന്നു. സുശീല്‍ കുമാറിന് പകരമാണ് നര്‍സിങ്ങിനെ ഒളിമ്പിക്സിനുള്ള ഗുസ്തി ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഭക്ഷണത്തില്‍ കൃത്യമം കലര്‍ത്തി തന്നെ കുടുക്കിയതാണെന്നും നര്‍സിങ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha