ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍ രത്‌ന പുരസ്‌കാരം

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം. ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്‌സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്‌സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്‌ന പുരസ്‌ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.
ക്രിക്കറ്റ് താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ചേതേശ്വര്‍ പൂജാര, അത്‌ലറ്റുകളായ കുശ്ബീര്‍ കൗര്‍, ആരോക്യ രാജ്, വോളിബോള്‍ താരം വൈ.സുബ്ബറാവു, ഷൂട്ടിങ് താരം അയോണിക പോള്‍, ഹോക്കി താരങ്ങളായ ധരണ്‍ വീര്‍സിങ്, എസ്.വി. സുനില്‍, റിത്തു റാണി തുടങ്ങി 82 പേരാണ് അര്‍ജുന അവാര്‍ഡിന്റെ സാധ്യാപട്ടികയിലുള്ളത്.
സാധ്യതാപട്ടികയില്‍ ഇത്തവണ കേരളത്തില്‍നിന്ന് നീന്തല്‍ താരം സജന്‍ പ്രകാശ് മാത്രമാണ് ഇടം നേടിയത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ആരുടെയും പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തുന്നത്.

രണ്ടായിരത്തി പതിനാലില്‍ അഞ്ച് മലയാളി കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ച സ്ഥാനത്താണ് ഇത്തവണ സാധ്യത പട്ടികയില്‍ ഒരു മലയാളി മാത്രമായി ചുരുങ്ങിയത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഒരാളെപ്പോലും ദേശീയ കായിക പുരസ്‌ക്കാരങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തിട്ടില്ല. പി.ടി. ഉഷയും ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സേവാഗും അംഗമായ സമിതിയാണു പുരസ്‌കാര ജേതാക്കളെ തീരുമാനിക്കുന്നത്. 
https://www.facebook.com/Malayalivartha
























