ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനു വെള്ളി
ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിനു വെള്ളി. ഇതോടെ ജപ്പാന്റെ നൊസോമി ഒക്കുഹാര സ്വര്‍ണ്ണം സ്വന്തമാക്കി. സ്കോര്‍ 21-19,22-20 ,20-22. ആദ്യം ഗെിയം ജപ്പാന്റെ നൊസോമി ഒക്കുഹാര സ്വന്തമാക്കിയോപ്പാള് രണ്ടാം ഗെയിമില്‍ സിന്ധു നേടി. പക്ഷേ മൂന്നാം ഗെയിമില്‍ ജപ്പാന് താരം ഇന്ത്യന്‍ സ്വര്‍ണ മെഡല്‍ പ്രതീക്ഷ തകര്‍ത്തു,
ആദ്യ ഗെയിം പോലെ സിന്ധുവിന്റെ മുന്നേറ്റമായിരുന്നു രണ്ടാം ഗെയിമിലും. 51 ന് ലീഡെടുത്ത സിന്ധു 118 എന്ന സ്കോറിനാണ് ഇടവേളയ്ക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷവും മുന്‍തൂക്കം ഇന്ത്യന്‍ താരത്തിനായിരുന്നു. 15-13 ന് മുന്നില്‍ക്കയറി. എന്നാല്‍ ഒക്കുഹാര ഒപ്പത്തിനൊപ്പം നിന്നതോടെ മത്സരം അത്യന്തം ആവേശകരമായി.
ഒരുഘട്ടത്തില്‍ 2018 ന് സിന്ധു മുന്നിട്ട് നിന്നെങ്കിലും ജപ്പാന് താരം സ്കോര്‍ തുല്യനിലയിലാക്കി. ഒടുവില്‍ ഏറെ നീണ്ട പോരാട്ടത്തിനൊടുവില്‍ 2220 ന് ഇന്ത്യന്‍ താരം ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലെ പല റാലികളും ദൈര്ഘ്യമേറിയവയായിരുന്നു. നേരത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ആദ്യ ഗെയിം സിന്ധു വിട്ടുകൊടുത്തത്.
https://www.facebook.com/Malayalivartha