Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

കായികകൗമാരം പോരിനൊരുങ്ങി; സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ തുടക്കം

19 OCTOBER 2017 11:25 AM IST
മലയാളി വാര്‍ത്ത

പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ പുതുദൂരവും വേഗവും ലക്ഷ്യമിട്ട് കായികകൗമാരം പോരിനൊരുങ്ങി. 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് വെള്ളിയാഴ്ച തുടക്കം. 23വരെ നടക്കുന്ന മേളയില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായി 2800ഓളം കായികതാരങ്ങള്‍ മത്സരിക്കും. 95ഇനങ്ങളിലാണ് മത്സരം. ക്ലാസിന് പകരം പ്രായാടിസ്ഥാനത്തിലാണ് മത്സരമെന്നത് കായികമേളയുടെ ഇത്തവണത്തെ പ്രത്യേകതയാണ്.

മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച രാവിലെ 11മുതല്‍ പാലാ സന്റെ് തോമസ് സ്‌കൂളില്‍ നടക്കും. ആതിഥേയരടക്കം ചില ടീമുകള്‍ പാലായിലെത്തി. മറ്റ് ടീമുകള്‍ വ്യാഴാഴ്ച എത്തും. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനുശേഷമാണ് ഇവരുടെ പാലാ പ്രയാണം. നിലവില്‍ ചാമ്പ്യന്മാരായ പാലക്കാട് ജില്ല കിരീടം നിലനിര്‍ത്താന്‍ എത്തുമ്പോള്‍ കൈവിട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാകും എറണാകുളത്തിന്റെ വരവ്. ചാമ്പ്യന്‍ സ്‌കൂളുകളുടെ കരുത്തില്‍ പോരിനിറങ്ങുന്ന ഇരുവരും തമ്മിലാകും ഇക്കുറിയും കീരിടപ്പോര്. ഇവര്‍ക്ക് വെല്ലുവിളിയുമായി കോഴിക്കോടും രംഗത്തുണ്ട്.

സ്‌കൂള്‍ ചാമ്പ്യന്‍പട്ടത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് കോതമംഗലം മാര്‍ ബേസില്‍ എത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ചാമ്പ്യന്‍പട്ടം നേടിയ ഇവര്‍ ഇത്തവണയും ഏറെ തയാറെടുപ്പോടെയാണ് എത്തുന്നത്.

ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ കല്ലടി എച്ച്.എസ് കുമരംപുത്തൂരും രംഗത്തുണ്ട്. തിരിച്ചുവരവ് ലക്ഷ്യമിട്ട് കോതമംഗലം സന്റെ് ജോര്‍ജ് സ്‌കൂളും കഠിന പരിശീലനത്തിലാണ്. പാലക്കാടന്‍ കരുത്തുമായി എത്തുന്ന പറളി എച്ച്.എസും മുണ്ടൂര്‍ എച്ച്.എസും ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്തും.

ദീപശിഖ പ്രയാണം ബുധനാഴ്ച വൈകീട്ട് കോട്ടയത്തെത്തി. വ്യാഴാഴ്ച രാവിലെ കായികകേരളത്തിന്റെ ശില്‍പി കേണല്‍ ഗോദവര്‍മ രാജയുടെ പനച്ചികപ്പാറയിലെ സ്മൃതിമണ്ഡപത്തില്‍നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് മൂന്നിന് പാലാ കൊട്ടാരമറ്റത്ത് എത്തുന്ന ദീപശിഖയെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ സ്‌റ്റേഡിയത്തില്‍ എതിരേല്‍ക്കും. രണ്ടര പ്പതിറ്റാണ്ടിനുശേഷം എത്തുന്ന കായികമേളയെ വരവേല്‍ക്കാനുള്ള ഒരുക്കം അന്തിമഘട്ടത്തിലാണ്.

ഹരിത പെരുമാറ്റച്ചട്ടം പൂര്‍ണമായി നടപ്പാക്കാന്‍ തീരുമാനിച്ച മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (11 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (29 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (56 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (4 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends