റാങ്കിങ്ങില്‍ ബൊപ്പണ്ണ മൂന്നാം സ്ഥാനത്തെത്തി

എ.ടി.പി ടെന്നീസ് റാങ്കിംഗില്‍ ഇന്ത്യയുടെ രോഹണ്‍ ബൊപ്പണണ ഡബിള്‍സില്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ബൊപ്പണ്ണ മൂന്നാം സ്ഥാനത്തെത്തിയത്. നേരത്തെ വിംബിള്‍ഡണ്ണില്‍ സെമി ഫൈനല്‍ വരെ ബൊപ്പണ്ണ എത്തിയിരുന്നു. ഈ പ്രകടനമാണ് റാങ്കിംഗില്‍ ബൊപ്പണ്ണക്ക് തുണയായത്. ഡബിള്‍സില്‍ തന്നെ മഹേഷ് ഭൂപതി ഏഴാം സ്ഥാനത്തും, ലിയാണ്ടര്‍ പേസ് ഒമ്പതാം സ്ഥാനത്തുമാണ്. വനിതകളില്‍ സാനിയ മിര്‍സ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനേഴാം റാങ്കിലുമാണ്.
https://www.facebook.com/Malayalivartha