ശ്രീശാന്ത് സ്വന്തം പ്രതിഭയെ ധൂര്‍ത്തടിച്ചു-ഗാംഗുലി

ശ്രീശാന്ത് സ്വന്തം പ്രതിഭയെ ധൂര്‍ത്തടിച്ച വിഡ്ഢിയാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഐ.പി.എല്‍ വാതുവെപ്പിനെക്കുറിച്ചും മലയാളി താരം ശ്രീശാന്തിനെക്കുറിച്ചും അഭിപ്രായപ്പെട്ടത്.
ആവശ്യത്തിലേറെ പ്രതിഭ ഉണ്ടായിട്ട് കാര്യമില്ല. എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ഐ.പി.എല്ലിന്റെ ഒരു സീസണില്‍ നിങ്ങള്‍ നല്ല പ്രകടനം നടത്തിയാല്‍ 40ലക്ഷത്തിന്റെ പത്തിരട്ടി നിങ്ങള്‍ക്ക് ലഭിക്കും. ശ്രീശാന്ത് കോഴയായി 40 ലക്ഷം രൂപ കൈപ്പറ്റിയോ എന്ന് എനിക്ക് അറിയില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമാണ് അറിയാവുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ശ്രീശാന്ത് ചെയ്തത് അക്ഷരാര്‍ഥത്തില്‍ വിഡ്ഢിത്തമാണെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ പ്രഭ കളഞ്ഞു എന്നതരത്തിലുളള അഭിപ്രായങ്ങളോട് ഗാംഗുലിയ്‌ക്ക് യോജിപ്പില്ല. ഒരു കുളത്തില്‍ ഒരു ചീത്ത മീനെങ്കിലും ഉണ്ടാകും,ഒരു നദിയില്‍ ഒരു കൂട്ടം ചീത്തമീനുകളും ഉണ്ടാകും. എന്നുകരുതി ആ കുളമോ,നദിയോ മുഴുവന്‍ ചീത്തയാണെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യ ഒരുപാട് പ്രതിഭാധനരായ ക്രിക്കറ്റര്‍മാര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു
https://www.facebook.com/Malayalivartha