മുഖ സൗന്ദര്യത്തിനു ചന്ദനവും പാലും മാത്രം മതി ..യാതൊരു പാർശ്വഫലങ്ങളെയും പേടിക്കാതെ സുന്ദരിയാകാം
ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല എന്ന പരസ്യ വാചകം എല്ലാവരും കേട്ടിട്ടുണ്ടാകും. പലര്‍ക്കും പല തരത്തിലുള്ള ചര്‍മ്മമാണ് ഉണ്ടാവുക.. അതുകൊണ്ടു തന്നെ ചര്‍മ്മ പ്രശ്നങ്ങളും വ്യത്യസ്തമായിരിക്കും. .എന്നാൽ ചര്‍മ്മം ഏത് തരാം ആയാലും തെളിഞ്ഞ നിറം നല്‍കുന്നതിന് ചന്ദനം ഏറെ സഹായിക്കുന്നു..
എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ചര്‍മ്മത്തില്‍ നിന്നും അമിതമായി എണ്ണ പുറത്തുവരുന്നത് തടയാന്‍ സഹായിക്കുന്ന മുഖ ലേപനങ്ങള്‍ നമുക്ക് വീട്ടില്‍ നിന്നുതന്നെ പരീക്ഷിക്കാം . ഒരു ടേബിള്‍ സ്പൂണ്‍ ചന്ദന പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ടാണി മിട്ടി, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്തിളക്കുക. മിശ്രിതത്തിന്റെ കട്ടി അധികമാകാനും കുറയാനും പാടില്ലാത്തവിധം വേണം റോസ് വാട്ടര്‍ ചേര്‍ക്കാന്‍. ഈ മിശ്രിതം മുഖത്ത് പുരട്ടി 20-30 മിനുട്ടുകള്‍ക്ക് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക.
വരണ്ട ചര്‍മ്മമുള്ളവർ ചന്ദനവും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഇത് ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു
ചന്ദനവും പാലും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണാം . ചുളിവ്, കറുത്ത ചര്‍മ്മം, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പാലും ചന്ദനവും മുഖത്തു തേച്ചാൽ മതി . പതിനഞ്ച് മിനിട്ടിന് ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതോടൊപ്പം ചുളിവ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും പാലും ചന്ദനവും മിക്സ് ചെയത് മുഖത്ത് തേചാൽ മതി . അല്‍പം റോസ് വാട്ടറും ഇതിന് മുകളില്‍ തൂവുക. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. കഴുത്തിലെ ചര്‍മ്മത്തിനെ വെളുപ്പ് നല്‍കുന്നതിന് നമുക്ക് അല്‍പം ചന്ദനം പാലില്‍ മിക്‌സ് ചെയ്ത് കഴുത്തില്‍ തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കി നല്ല തിളക്കമുള്ള കഴുത്ത് നല്‍കുന്നു.
.ചന്ദനവും പാലും നല്ലൊരു സ്‌ക്രബ്ബര്‍ ആണ് . അതുകൊണ്ട് തന്നെ ബ്ലാക്ക്‌ഹെഡ്‌സ് കളയാനും ചന്ദനം അൽപ്പം പാലിൽ ചേർത്ത് മുഖത്ത് തേച്ചാൽ മതി ..ബ്ലാക് ഹെഡ്സ് മുഖം സോഫ്റ്റായി മാറും
ചന്ദനംപാലില്‍ ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കി മുഖത്തും കൈകാലുകളിലും ഇടുക.അരമണിക്കൂര്‍ നിത്യവും ചെയ്താല്‍ മൊരിച്ചിലും ത്വക്കിലെ മറ്റ് അസുഖങ്ങളും മാറും,ചന്ദനത്തില്‍ അല്‍പ്പം തക്കാളി നീര് ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖം ഫേഷ്യലിനു തുല്യമായി തിളങ്ങും, ചന്ദനവും ഒലിവ് ഓയിലും ചേര്‍ത്ത് പുരട്ടിയാല്‍ നിറം വര്‍ദ്ധിയ്ക്കും, ചന്ദനവും കടലമാവും വെള്ളത്തില്‍ ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കാം,ചന്ദനവും ചന്ദനവും ചേര്‍ത്ത് മുഖത്തു പായ്ക്ക് ഇടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന് ഉണര്‍വ്വ് നല്‍കാനും സഹായിക്കും.
https://www.facebook.com/Malayalivartha