വേനല്‍ക്കാല സംരക്ഷണത്തിന്
അതികഠിനമായ വേനല്‍ ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കുന്നു. അമിതമായ വിയര്‍പ്പും ചര്‍മം കറുക്കുന്നതുമെല്ലാം വേനല്‍ക്കാലത്തെ പൊതുവായ പ്രശ്നങ്ങളാണ്.
വെയില് കൊണ്ടു ചര്‍മം കരിവാളിച്ചു പോകാതിരിക്കാന്‍ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നതു നല്ലതാണ്. സണ്‍സ്ക്രീനിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുട ചൂടുക. ഇളംനിറമുള്ള കുടകളാണ് കറുത്ത കുടയേക്കാള്‍ നല്ലത്. ശരീരം നന്നായി മൂടിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. പത്തുമണിക്കും മൂന്നുമണിക്കും ഇടയിലുള്ള വെയില് കഴിവതും ഏല്ക്കാതെ നോക്കണം. ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സമ്മര്‍ സെന്റഡ് ലോഷന്‍ ഉപയോഗിക്കുക.അമിത വിയര്പ്പകറ്റാം. ഏറെ ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. ചൂടുഭക്ഷണം വിയര്‍പ്പിനു കാരണമാകും. സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇവ വിയര്‍പ്പിനെ ആഗിരണം ചെയ്യാത്തതിനാല്‍ കൂടുതല്‍ ഉഷ്ണം തോന്നും. കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. കക്ഷങ്ങളിലും മറ്റുമുള്ള രോമങ്ങള്‍ നീക്കം ചെയ്യണം. അമിതവിയര്‍പ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ രണ്ടു നേരം കുളിക്കുന്നതിലൂടെ സാധിക്കും.
വിയര്‍പ്പു കൂടുതലുള്ള സ്ഥലങ്ങളില്‍ പൗഡര്‍ ഇടുന്നതു മൂലം അസ്വസ്ഥതയില്ലെങ്കില്‍ കുളി കഴിഞ്ഞ ശേഷം പൗഡര്‍ ഉപയോഗിക്കുക. കൈകാലുകളില്‍ അമിത വിയര്പ്പുണ്ടാകുന്നവര് ഉപ്പുവെള്ളത്തില്‍ പാദങ്ങളും കൈപ്പത്തിയും അല്പനേരം മുക്കിവച്ചശേഷം കലാമിന് ലോഷന്‍ പുരട്ടുക. ആന്റിബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നത് വിയര്‍പ്പു ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ഒരു ബക്കറ്റ് ഇളം ചൂടുവെള്ളത്തില്‍ ഒരു പിടി ഉപ്പു കലര്‍ത്തിയ ശേഷം കുളിച്ചാല്‍ ചൂടുകുരു അകലും.
https://www.facebook.com/Malayalivartha