ദിവസവും 5 മിനിട്ട്, പ്രായം കുറച്ച് സുന്ദരിയാകാം

സുന്ദരിയാകാന്‍ ഇഷ്ട്‌പ്പെടാത്ത സ്ത്രീകളില്ലല്ലോ. സൗന്ദര്യ സംരക്ഷണത്തിന് ഏറെ നേരവും പണവും കളയാന്‍ മടിയില്ലാത്തവരാണ് അധികവും. അപ്പോള്‍ വെളുത്ത സുന്ദരിയാകാന്‍ ഒരു ഒറ്റമൂലി ഉണ്ടെങ്കിലോ?
ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള നാരങ്ങായാണ് ആ ഒറ്റമൂലി.
ചര്‍മ്മത്തിന് നിറം നല്‍കാണും പ്രായം കുറച്ച് അകാല വാര്‍ദ്ധക്യത്തെ തടയാനും നാരങ്ങക്ക് കഴിവുണ്ട്. മിക്കവരുടെയുംപ്രശ്!നം മുഖത്തെ എണ്ണമയം ആണ് .ഇത് മാറാന്‍ ചെറുനാരങ്ങ നീരില്‍ പഞ്ഞി മുക്കി വെള്ളം ചേര്‍ത്ത് മുഖത്ത് തടവിയാല്‍ മതി.
നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് നാരങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. നാരങ്ങ നീര് പിഴിഞ്ഞ് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കി മുഖം ക്ലിയറാക്കുന്നു.
പലപ്പോഴും വരണ്ടുണങ്ങിയ ചുണ്ടുകള്‍ സൗന്ദര്യത്തിന് വില്ലന്‍ തന്നെയാണ്. എന്നാല്‍ നാരങ്ങ നെടുകേ മുറിച്ച് അല്‍പം വെളിച്ചെണ്ണ കൂടി തടവി ചുണ്ടില്‍ തേച്ചു നോക്കൂ.ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വരണ്ട ചുണ്ടിന് പരിഹാരമാകും.
പല്ലിലെ കറയും വായ് നാറ്റവും മാറാന്‍ നാരങ്ങനീരില്‍ ഉപ്പ് മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ മതി.
മുടി സംരക്ഷണത്തിനും നാരങ്ങ ഉപയോഗിക്കാം. താരനെ ഇല്ലാതാക്കാന്‍ എണ്ണയോടൊപ്പം അല്‍പം ചെറുനാരങ്ങ നീര് കൂടി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം.
മുഖകാന്തി വര്‍ദ്ധിപ്പിക്കാനും നാരങ്ങ മുന്നിലാണ്. നാരങ്ങ നീരില്‍ അല്‍പം റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കവും ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നു.
കൈകളുടെ ഭംഗി നിലനിര്‍ത്താന്‍ നാരങ്ങ നീരും ആല്‍മണ്ട് ഓയിലും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക.കൈമുട്ടുകള്‍ വൃത്തിയാക്കാനും കറുപ്പ് നിറം മാറ്റാനും അല്‍പം ഒലീവ് ഓയിലിനൊപ്പം നാരങ്ങ നീരും മിക്‌സ് ചെയ്ത് തേച്ചാല്‍ മതി.
മുഖത്തെ ചുളിവുകളും അനാവശ്യമായ പാടുകളും മാറാന്‍ നാരങ്ങ നീരില്‍ അല്‍പം ആല്‍മണ്ട് ഓയിലും വിനാഗിരിയും വൈനും മിക്‌സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ മതി.
https://www.facebook.com/Malayalivartha