ഹണി ഡയറ്റ്; തടിയും വയറും പെട്ടെന്നു പോകും...

തേനിന് ആരോഗ്യഗുണങ്ങള്‍ ഏറയെുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതുള്‍പ്പെടെ. തടി കുറയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴികളൊന്നുമാണ് തേന്‍. തേന്‍ ഡയറ്റെന്നൊരു പ്രത്യേക ഡയറ്റു തന്നെയുണ്ട്, തടി കുറയ്ക്കാന്‍. യാതൊരു ദോഷവശങ്ങളുമില്ലാത്ത ഹണി ഡയറ്റിനെക്കുറിച്ചു കൂടുതലറിയൂ,
നിങ്ങളുടെ ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും പഞ്ചസാര ഒഴിവാക്കുക. കൃത്രിമ മധുരങ്ങള്‍ കൂടി ഒഴിവാക്കണമെന്നാണ് ഇതിനര്‍ത്ഥം. ചായ, കാപ്പി, ധാന്യങ്ങള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുക. നിങ്ങള്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളിലും പഞ്ചസാര ഉപയോഗിക്കാതിരിക്കുക. ജങ്ക് ഫുഡ് സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളാണ് അവയില്‍ കലോറി ഉണ്ടാകില്ല. തേന്‍ അടങ്ങിയ ഭക്ഷണക്രമത്തിന്റെ ഫലം പൂര്‍ണമായി ലഭിക്കുന്നതിന് ജങ്ക് ഫുഡ് കഴിക്കുന്നത് അവസാനിപ്പിക്കുക.
പാസ്തയിലെ സംസ്‌കരിച്ച മാവും വെള്ള അരിയും മറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.പകരം സമ്പൂര്‍ണ ധാന്യങ്ങളുടെ മാവ് ഉപയോഗിക്കുക. അവ ദഹനത്തിന് നല്ലതാണ്. കൂടാതെ വയര്‍ നിറഞ്ഞെന്ന തോന്നല്‍ കൂടുതല്‍ നേരം നിലനിര്‍ത്തും. കുറച്ചാണെങ്കിലും എല്ലാ ഭക്ഷണത്തിലും പ്രോട്ടീന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തി വിശപ്പ് തോന്നിപ്പിക്കാതിരിക്കാനും ഇതാവശ്യമാണ്.
ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ പഴങ്ങള്‍ സൗകര്യപ്രദമാണ്.എന്നാല്‍, പല പഴങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന കാര്യം ഓര്‍ക്കുക. ഇത് നിങ്ങളുടെ തേന്‍ അടങ്ങിയ ഭക്ഷണക്രമത്തെ താറുമാറാക്കും. ഒന്നുകില്‍ പഴങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ പഴങ്ങള്‍ കഴിക്കുക. ഉരുളക്കിഴങ്ങ് ഏത് രൂപത്തില്‍ കഴിച്ചാലും ശരീരത്തിലെ ഇന്‍സുലീന്റെ അളവ് ഉയരും. തേന്‍ അടങ്ങിയ ഭക്ഷണക്രമം ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.തടി കുറയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റ്
എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് മൂന്ന് സ്പൂണ്‍ നിറയെ തേന്‍ ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇതോടൊപ്പം വ്യായാമവും. ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്. കറുവാപ്പട്ട പൊടിച്ചതും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും വയറും കുറയാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha