Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്ന മട്ടണ്‍ ചില്ലി .....

05 JANUARY 2023 04:55 PM IST
മലയാളി വാര്‍ത്ത

എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്ന കിടിലം മട്ടണ്‍ വിഭവം ഇന്ന് ഉണ്ടാക്കിയാലോ. മട്ടണ്‍ ചില്ലി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്, കാരണം അതില്‍ ചേരുന്ന മസാലകളും മട്ടണ്‍ ടേസ്റ്റും എല്ലാം മറ്റൊരു ലോകത്താണ് എത്തിക്കുന്നത്. മട്ടണ്‍ ആരോഗ്യത്തിന് നല്‍കുന്നത് നിസ്സാര ഗുണങ്ങള്‍ അല്ല, അതുകൊണ്ട് തന്നെ ഒരിക്കലും ഒഴിവാക്കി വിടേണ്ടതല്ല ഡയറ്റില്‍ നിന്ന് മട്ടണ്‍. അത് മാത്രമല്ല നമ്മുടെ വീട്ടില്‍ തന്നെ പൊടിച്ച മല്ലിയുടേയും മഞ്ഞളിന്റേയും മുളകിന്റേയും ഗുണങ്ങള്‍ ചേരുമ്പോള്‍ അതൊന്ന് വേറെ തന്നെയാണ്.

ആവശ്യമുള്ള ചേരുവകള്‍

മട്ടണ്‍ - അരക്കിലോ
മുളകുപൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി -1/2ടീസ്പൂണ്‍
നാരങ്ങ നീര് -1 ടീസ്പൂണ്‍
വെളുത്തുള്ളി - 5
പച്ചമുളക് - 3
ഉപ്പ് പാകത്തിന്
ഉള്ളി -1 ഇടത്തരം
തക്കാളി - 3
പച്ചമുളക്- 2
കറിവേപ്പില - അല്‍പം
ഗരം മസാല പൊടി - 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
എണ്ണ - പാകത്തിന്

തയ്യാറാക്കുന്നത് എങ്ങനെ?

ഒരു കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, മുറിച്ച് വെച്ചിരിക്കുന്ന മട്ടണ്‍ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളക്കി നല്ലതുപോലെ വേവുന്നത് വരെ ഇളക്കേണ്ടതാണ്. മട്ടണിലുള്ള വെള്ളത്തില്‍ തന്നെ ഇത് വെന്ത് വരണം. മട്ടണ്‍ വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് അതില്‍ നിന്ന് മട്ടണ്‍ മാറ്റുക. പിന്നീട് അതേ കുക്കറില്‍ തന്നെ കുറച്ച് എണ്ണ ഒഴിക്കുക.

അതിലേക്ക് അരിഞ്ഞുവച്ച ഉള്ളിയും മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി, ഉപ്പ്, കറിവേപ്പില, ഗരം മസാല തുടങ്ങിയ മസാലകളും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഇത് നല്ലതുപോലെ ഇളക്കി വഴറ്റിയെടുത്ത ശേഷം അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി നല്ലതുപോലെ അരിഞ്ഞോ അല്ലെങ്കില്‍ മിക്‌സിയില്‍ അടിച്ചോ ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം നമ്മള്‍ വേവിച്ച് മാറ്റി വെച്ചിരിക്കുന്ന മട്ടണ്‍ ഇതിലേക്ക് ചേര്‍ക്കണം. പിന്നീട് ഇതെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ആവുന്നത് വരെ നമുക്ക് ഇളക്കിക്കൊടുക്കാം.

മട്ടണില്‍ നല്ലതുപോലെ മസാല പിടിച്ചതിന് ശേഷം മാത്രമേ തീ ഓഫ് ചെയ്യാന്‍ പാടുകയുള്ളൂ. മാത്രമല്ല ഒരു തുള്ളി വെള്ളം പോലും മട്ടണില്‍ ഉണ്ടാവാന്‍ പാടില്ല. ഇത്രയുമായി കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ അല്‍പം വെളിച്ചെണ്ണ അതിന് മുകളില്‍ തൂവിക്കൊടുക്കാം. നല്ല കിടിലന്‍ മട്ടണ്‍ ചില്ലി തയ്യാര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (57 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (2 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (2 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (2 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (2 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (3 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (4 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (4 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (4 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (5 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (5 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (5 hours ago)

Malayali Vartha Recommends