Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

ഈ ചെറുപയർ കറി മതി ചോറ് കാലിയാക്കാൻ, രുചിക്കൂട്ട് ഇതാ...

11 JANUARY 2023 04:03 PM IST
മലയാളി വാര്‍ത്ത

രുചികരമായ ചെറുപയർ കറിയ്ക്ക് വേണ്ട ചേരുവകൾ ഇതാ...

ചെറുപയർ - 1 കപ്പ്
മഞ്ഞൾപ്പൊടി - 1/4 ടീസ്‌പൂൺ
മുളകുപൊടി - 1/2 ടീസ്‌പൂൺ
വെളുത്തുള്ളി - 2
പച്ചമുളക് - 2
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
വെള്ളം - 2 1/2 കപ്പ്
തയാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ ഒരു കപ്പ് ചെറുപയർ (നന്നായി കഴുകി വൃത്തിയാക്കിയത്) എടുക്കുക. അതിലേക്ക് അര ടീസ്‌പൂൺ മഞ്ഞൾപ്പൊടിയും വെളുത്തുള്ളിയും (രണ്ട് അല്ലി) ഒരു പച്ചമുളകും (ഇവിടെ എടുത്തിരിക്കുന്നത് ഉണ്ട മുളകാണ് സാധാരണ പച്ചമുളകാണെങ്കിൽ രണ്ടെണ്ണം എടുക്കാം) ഒരു ടേബിൾ സ്‌പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളവും (2 1/2 കപ്പ് ) ഒഴിച്ച് കുക്കർ അടച്ചു വച്ച് വേവിക്കുക. പയറിന്റെ വേവനുസരിച്ച് എത്ര വിസിലാണെന്നു തീരുമാനിക്കുക. ഇവിടെ മൂന്നു വിസിൽ മീഡിയം ഫ്‌ളേമിലാണ് വയ്ക്കുന്നത്. പയർ വേകുമ്പോഴേക്കും അതിനുള്ള അരപ്പ് തയാറാക്കി വയ്ക്കാം.

അരപ്പ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ

തേങ്ങ - 4 ടേബിൾ സ്‌പൂൺ
ജീരകം - 1/2 ടീസ്‌പൂൺ
പച്ചമുളക് - 1
കറിവേപ്പില - 2
തയാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ തേങ്ങ ചിരകിയത് (4 ടേബിൾ സ്‌പൂൺ) എടുക്കുക (ശ്രദ്ധിക്കേണ്ട ഒരു കാര്യം തേങ്ങ ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ നല്ല പോലെ തണുപ്പ് മാറിയതിനു ശേഷം ഉപയോഗിക്കുക തണുപ്പോടെ തേങ്ങ അരച്ചു ചേർത്താൽ പിരിഞ്ഞു പോകും). അതിലേക്ക് അര ടീസ്‌പൂൺ ജീരകം/ ജീരകപ്പൊടി ചേർക്കുക. ഇതിലേക്കു ഒരു ഉണ്ട മുളകും (പച്ചമുളക് ആണെങ്കിൽ 2 എണ്ണം, പച്ചമുളക് ഇഷ്ടമില്ലെങ്കിൽ മുളക് പൊടി ഉപയോഗിക്കാം) കറിവേപ്പിലയും അൽപം വെള്ളവും കൂടി ചേർത്ത് നന്നായി മഷി പോലെ അരച്ചെടുക്കുക.

ഇനി വെന്ത പയറിലേക്ക് വെള്ളം കുറവാണെങ്കിൽ കുറച്ചു ചൂടു വെള്ളം (പച്ച വെള്ളം ഒഴിക്കരുത്) ഒഴിച്ചു കൊടുക്കാം. അതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കാം. ഇനി നന്നായി ഇളക്കി മീഡിയം ഫ്ളെയിമിൽ തീ വച്ച് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വയ്ക്കുക. ഇനി ഇതിലേക്കു താളിച്ച് ചേർക്കണം

താളിക്കാൻ ആവശ്യമായ ചേരുവകൾ

വെളിച്ചെണ്ണ - 2 ടേബിൾ സ്‌പൂൺ
ചുവന്ന മുളക് - 3
കടുക് - 1/2 ടീസ്‌പൂൺ
കറിവേപ്പില
ചെറിയ ഉള്ളി - 5
വെളുത്തുള്ളി - 2
ചുവന്ന മുളക് - 1
മുളക് പൊടി - 1/4 ടീസ്‌പൂൺ (ആവശ്യമെങ്കിൽ)
വെളിച്ചെണ്ണ - 1 ടേബിൾ സ്‌പൂൺ
കറിവേപ്പില


തയാറാക്കുന്ന വിധം

ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം അര ടീസ്‌പൂൺ കടുക് ഇട്ട് പൊട്ടിച്ച ശേഷം മൂന്ന് വറ്റൽ മുളക് മുറിച്ചിട്ടു കൊടുക്കുക കുറച്ചു കറിവേപ്പിലയും അഞ്ച് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും രണ്ട് അല്ലി വെളുത്തുളളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ല ഗോൾഡൻ കളർ വരെ വഴറ്റിയെടുക്കുക. കളർ കിട്ടാനായി ഒരു നുള്ള് മുളകുപൊടിയും കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. അതിനുശേഷം അരപ്പു ചേർത്തു വച്ചിരിക്കുന്ന പയർ ഇതിലേക്കു ഒഴിച്ചു കൊടുത്തു നന്നായി ഇളക്കുക. ഉപ്പോ എരുവോ കുറവുണ്ടെങ്കിൽ ഈ സമയത്ത് ചേർത്തു കൊടുക്കാം. ഇതൊന്ന് തിളയ്ക്കണം. അതിനുശേഷം ഇതിലേക്ക് കുറച്ചു പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് അടച്ചു വയ്ക്കുക. അതിനുശേഷം തീ ഓഫ് ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (9 minutes ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (27 minutes ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (59 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (1 hour ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (1 hour ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (1 hour ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (1 hour ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (1 hour ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (2 hours ago)

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (2 hours ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (2 hours ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (2 hours ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (3 hours ago)

Malayali Vartha Recommends