Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

തേങ്ങ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും, പൊട്ടിച്ച തേങ്ങ ചീത്തയാവാതിരിക്കാനും ഈ പൊടികൈകൾ...

21 JANUARY 2023 03:01 PM IST
മലയാളി വാര്‍ത്ത

പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് തേങ്ങ ചീത്തയാവുന്നത്. പൊട്ടിച്ച തേങ്ങാ ചീത്തയാവാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. തേങ്ങ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞാല്‍ തന്നെ അതിന്റെ നിറം റോസ് നിറമായി മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും കളയേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇനി തേങ്ങ ഫ്രിഡ്ജില്ലെങ്കിലും അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വെക്കാന്‍ മറന്നാലും ഇതിനെല്ലാം പരിഹാരം കാണാവുന്നതാണ്.

  • തേങ്ങാമുറി ചീത്തയാവാതിരിക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തില്‍ തേങ്ങാമുറി ഇട്ട് വെക്കാവുന്നതാണ്. തണുത്ത വെള്ളത്തില്‍ മുറിച്ച് വെച്ച തേങ്ങ ചിരകിയതിനു ശേഷമുണ്ടെങ്കില്‍ കുതിര്‍ത്ത് വെക്കാം. ഇങ്ങനെ ചെയ്താല്‍ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം പ്രയോഗിച്ചാല്‍ തേങ്ങ ഒരിക്കലും കേടുവരികയില്ല.

 

  • പൊട്ടിച്ച തേങ്ങ കേടാകാതിരിക്കുന്നതിന് വേണ്ടി അല്‍പം ഉപ്പുവെള്ളത്തില്‍ തേങ്ങാമുറി കുതിര്‍ത്ത് വെക്കാവുന്നതാണ്. ചിരട്ടയോടൊപ്പം തന്നെ ഇത് മുക്കി വെക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം തേങ്ങ പെട്ടെന്ന് ചീത്തയാവുന്നു. തേങ്ങ മുറിച്ച ചെറിയ കഷ്ണങ്ങള്‍ ആണെങ്കില്‍ പോലും ഇത്തരത്തില്‍ ഉപ്പുവെള്ളത്തില്‍ മുക്കി വെക്കാവുന്നതാണ്. ഇതും ദീര്‍ഘകാലം തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

  • തേങ്ങപൊട്ടിച്ചാല്‍ ഏത് ഭാഗമാണ് ഉപയോഗിക്കുന്നത് എന്നതിനനുസരിച്ചാണ് പലപ്പോഴും തേങ്ങ ചീത്തയാവുന്നതും. അതുകൊണ്ട് തന്നെ തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. ഇത് ചിരകി കഴിഞ്ഞതിന് ശേഷം മാത്രം മറ്റേ ഭാഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
  • തേങ്ങ പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ പലപ്പോഴും ചീത്തയായി പോവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങ പൊട്ടിക്കുമ്പോള്‍ അതിന്റെ മുന്‍ഭാഗത്ത് ചകിരി കളയാതെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കില്‍ പോലും കൂടുതല്‍ കാലം ഫ്രഷ് ആയി നില്‍ക്കാന്‍ സഹായിക്കുന്നു. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി പൊരിച്ച് കളയാവുന്നതാണ്.

  • പലപ്പോഴും മൂക്കാത്ത തേങ്ങയാണെങ്കില്‍ അത് പെട്ടെന്ന് തേങ്ങ ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്. ഇനി തേങ്ങക്ക് മൂപ്പ് കുറഞ്ഞതാണെങ്കില്‍ അത് പൊട്ടിക്കുന്നതിനു മുന്‍പേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിനായി തേങ്ങ പൊട്ടിക്കും മുന്‍പ് കുലുക്കി നോക്കുന്നതോടൊപ്പം തേങ്ങയുടെ കനം കൂടി നോക്കാവുന്നതാണ്. കനം കൂടിയ തേങ്ങയാണ് എന്നുണ്ടെങ്കില്‍ അത് മൂത്തിട്ടില്ല എന്നുള്ളതാണ്.

 

  • തേങ്ങ ചീത്തയാണെങ്കില്‍ നമുക്ക് അത് പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി തേങ്ങയില്‍ കണ്ണിന്റെ മുകളില്‍ നനവുണ്ടോ എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എല്ലാം നിങ്ങളുടെ തേങ്ങ ചീത്തയാവാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

  • മുറിച്ച് വെച്ച തേങ്ങ ചീത്തയാകുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇനി തേങ്ങ പൊട്ടിച്ചതിന് ശേഷം അതില്‍ അല്‍പം ഉപ്പ് തേച്ച് വെച്ചാല്‍ മതി. ഇത് മുറിച്ച തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാന്‍ സഹായിക്കുന്നുണ്ട്. ഉപ്പല്ലെങ്കില്‍ അല്‍പംവിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (1 hour ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (2 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (2 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (3 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (3 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (3 hours ago)

Andhra-Pradesh രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (3 hours ago)

കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (4 hours ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (5 hours ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (5 hours ago)

ഏഷ്യാ കപ്പ് ട്രോഫി രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും  (5 hours ago)

ആശമാർക്കിടയിൽ രാഹുൽ എത്തി പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ  (5 hours ago)

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (5 hours ago)

Malayali Vartha Recommends