Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖത്ത് അസാധാരണ മറുകുമായി ജനിച്ച ബ്രസീലിയന്‍ സുന്ദരി ഇന്ന് മോഡലിംഗിലെ സൂപ്പര്‍താരം

12 MAY 2017 11:31 AM IST
മലയാളി വാര്‍ത്ത

മോഡലിങ് രംഗത്തു തിളങ്ങാന്‍ പാടുകളൊന്നുമില്ലാത്ത സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് വയ്പ്പ്. എന്നാല്‍ അത്തരം ചിന്താഗതികളെയൊക്കെ കാറ്റില്‍പ്പറത്തിയാണ് മരിയാന മെന്‍ഡെസ് എന്ന ഇരുപത്തിനാലുകാരി ഇന്ന് വിജയകരമായി മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ള മോഡലുകളില്‍ നിന്നും മരിയാനയെ വ്യത്യസ്തയാക്കുന്നത് എന്താണെന്നല്ലേ? അത് മരിയാനയുടെ മുഖത്ത് അസാധാരണ വലിപ്പത്തിലുള്ള ആ മറുകു തന്നെയാണ്. ബ്രസീല്‍ സ്വദേശിയായ മരിയാനയുടെ മൂക്കും വലത്തെ കണ്ണും കവിളിന്റെ ഭാഗങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന ആ കറുത്ത മറുക് കുട്ടിക്കാലം തൊട്ടേ അവളെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തിയിരുന്നു. 

ഇരുപതിനായിരത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതരം മറുകായിരുന്നു അത്. ത്വക്കിനുള്‍വശത്തായി അസാധാരണമാം വിധത്തില്‍ നിറക്കൂടുതലുണ്ടാവുകയും തല്‍ഫലമായി ബാധിക്കപ്പെട്ട പ്രദേശമാകെ കറുത്തിരുണ്ടു പോവുകയും ചെയ്യുന്നതാണ് അവസ്ഥ. മരിയാനയുടെ മറുക് കാരണം അവള്‍ ഭാവിയില്‍ കളിയാക്കപ്പെടുമോയെന്നും ഒറ്റപ്പെടുമോ എന്നും ഭയന്ന വീട്ടുകാര്‍ അഞ്ചാം വയസില്‍ അവള്‍ക്കൊരു ലേസര്‍ സര്‍ജറിക്കു വിധേയയാക്കി. മറുകിന്റെ തെളിച്ചം കുറയ്ക്കലായിരുന്നു ലക്ഷ്യം. പക്ഷേ ഏതാനും സെഷനുകള്‍ കഴിഞ്ഞപ്പോഴും മരിയാനയുടെ മറുകിനു കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. അതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്നാണ് മരിയാന പറയുന്നത്.

തന്റെ മറുക് സൗന്ദര്യത്തിനൊരു കുറവായി തോന്നാത്ത മരിയാന മോഡലിങ്ങിന്റെ ലോകത്തേക്കും സധൈര്യം കാലെടുത്തുവച്ചു. ഇന്ന് സ്‌റ്റൈലിസ്റ്റ് കൂടിയായ മരിയാനയ്ക്ക് തന്റെ മറുകിനെക്കുറിച്ചോര്‍ത്ത് തെല്ലും വിഷമമില്ല, എന്നാലോ ഏറെ അഭിമാനവുമുണ്ടുതാനും. ''ഞാന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയായ വളരെ സുന്ദരിയായാണ് എനിക്കു തോന്നാറുളളത്, കാരണം എനിക്കൊരു മറുകുണ്ടല്ലോ. അതു തുറിച്ചു നോക്കുന്നവരും ഇഷ്ടപ്പെടാതെ നോക്കുന്നവരുമൊക്കെയുണ്ട്, പക്ഷേ അതൊന്നും എനിക്കൊരു പ്രശ്‌നമല്ല. ചിലരൊക്കെ ഇതു കാണാന്‍ വളരെ വൃത്തികേടാണെന്നുവരെ പറഞ്ഞിട്ടുണ്ട്. 

അതും എന്നെ അലട്ടിയിട്ടില്ല. അതവരുടെ അഭിപ്രായം മാത്രമല്ലേ... ഞാന്‍ കരുതുന്നത് ഈ മറുകു സുന്ദരമാണെന്നാണ്. ആദ്യമായി കാണുന്നവര്‍ എപ്പോഴും ഈ മറുകിനെക്കുറിച്ച് ചോദിക്കാനേ നേരമുണ്ടാവുകയുള്ളു. ചിലരുടെ വിചാരം ഇതു മേക്അപ്പോ ടാറ്റൂ ചെയ്തതോ ഒക്കെ ആകുമെന്നാണ്. എ?ന്തായാലും ഞാന്‍ ഈ മറുകില്‍ അഭിമാനിക്കുന്നവളാണ്. കാരണം അത് എന്റെ ഭാഗം തന്നെയാണ്''- മരിയാന പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (6 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (6 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (7 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (8 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (8 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (8 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (8 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (14 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (14 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (14 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (14 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (14 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (14 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (15 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (15 hours ago)

Malayali Vartha Recommends