Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

മുടികൊഴിച്ചില്‍ നിയന്ത്രിക്കാം 

29 JULY 2016 11:44 AM IST
മലയാളി വാര്‍ത്ത

മിക്കവാറും എല്ലാപേരെയും അലട്ടുന്ന പ്രധാന ശാരീരിക പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. സ്ത്രീകളേയും പുരുഷന്‍മാരേയും ഒരേപോലെ വിഷമിപ്പിക്കുന്ന ഒന്നാണിത്. എന്നാല്‍ കാരണമറിഞ്ഞ് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്നാണീ മുടികൊഴിച്ചിലെന്ന് അധികം ആര്‍ക്കും അറിയില്ല.
താരനാണ് മുടികൊഴിച്ചിലിനുളള പ്രധാന കാരണം. ശിരോചര്‍മത്തിന്റെ വൃത്തിയില്ലായ്മ മൂലമാണ് പലപ്പോഴും താരനുണ്ടാകുന്നത്. ചര്‍മം സ്വാഭാവികമായി ഉല്‍പാദിപ്പിക്കുന്ന എണ്ണയുടെ അളവ് കൂടിയാലും കുറഞ്ഞാലും താരനുണ്ടാവാം. ദിവസവും ഷാംപൂ ഉപയോഗിക്കുന്നതും തലയില്‍ എണ്ണ തേച്ചിട്ട് കഴുകിക്കളയാതിരിക്കുന്നതും താരനു കാരണമാകാം. ഇവ രണ്ടും ചര്‍മത്തിലെ എണ്ണമയത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുന്ന കാരണങ്ങളാണ്. മുടി കൊഴിച്ചില്‍ തടയാന്‍ പ്രധാനമായും ചെയ്യേണ്ടത് ശിരോചര്‍മം വൃത്തിയായി നിലനിര്‍ത്തി താരനെ അകറ്റുക എന്നതാണ്.
മറ്റൊരു പ്രധാന കാരണം നമ്മള്‍ കഴിക്കുന്ന ആഹാരത്തിലെ പോഷകാംശത്തിന്റെ കുറവാണ്. മുടിക്ക് ആവശ്യമായ പ്രധാന പോഷകം പ്രോട്ടീന്‍ ആണ്. മുട്ടവെളള, പയര്‍ വര്‍ഗങ്ങള്‍, സോയാ തുടങ്ങിയവ മുടിക്കു ഗുണം ചെയ്യും. ഓറഞ്ച്, ആപ്പിള്‍, മുന്തിരി, വാഴപ്പഴം പോലുളള പഴങ്ങളും വാല്‍നട്ട് പോലുളള നട്ട്‌സുമൊക്കെ മുടിക്ക് കരുത്തേകുന്ന ആഹാരവസ്തുക്കളാണ്. ഭക്ഷണത്തിലെ അമിതമായ ഉപ്പ്, എരിവ്, പുളി എന്നിവ ക്രമീകരിക്കുന്നതും ഗുണം ചെയ്യും. കൂടാതെ ധാരാളം വെളളം കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
കുളിച്ചു കഴിഞ്ഞ് ഉടന്‍ നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക. ആ സമയത്ത് ശിരോചര്‍മം വളരെ മൃദുവായിരിക്കും. അപ്പോള്‍ മുടി ചീകുന്നത് മുടിയുടെ ഇലാസ്തികത നഷ്ടപ്പെടാനും മുടി ഊരിവരാനും കാരണമായേക്കാം. മുടിയിലെ കെട്ടുകള്‍ കളയുന്നത് വിരലുകളോ അകന്ന പല്ലുളള ചീര്‍പ്പോ ഉപയോഗിച്ചാവാം. ഇടയ്ക്കിടെ മുടിയിലൂടെ കൈയോടിക്കുന്ന ശീലമുളളവര്‍ അതൊഴിവാക്കാന്‍ ശ്രമിക്കുന്നതാണ് മുടികൊഴിച്ചില്‍ തടയാന്‍ മറ്റൊരു മാര്‍ഗ്ഗം.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍, സ്ത്രീ ഹോര്‍മോണുകള്‍ എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ മുടിയുടെ വളര്‍ച്ചയെ ബാധിക്കും. മാനസിക സമ്മര്‍ദവും പിരിമുറുക്കവും അതു മൂലമുണ്ടാകുന്ന ഉറക്കക്കുറവും മുടികൊഴിച്ചിലിന് ഒരു കാരണമാകുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ വന്നുചേരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിക്കുന്ന അനുകൂലമായ  (16 minutes ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (23 minutes ago)

മാംസവും മുട്ടയും നന്നായി വേവിച്ച് മാത്രം കഴിക്കണം, പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം  (27 minutes ago)

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്​. ...  (39 minutes ago)

ശബരിമലയിൽ വൻ ഭക്തജനതിരക്ക്  (57 minutes ago)

വര്‍ക്കലയ്ക്കടുത്ത് വന്ദേഭാരത് ട്രെയിന്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു  (7 hours ago)

മധ്യപ്രദേശ് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ബ്ലോക്ക് ഉള്‍പ്പെടെയുള്ളവ ജനുവരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

നടുറോഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു ചികിത്സയിലിരിക്കെ മരിച്ചു  (9 hours ago)

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി  (10 hours ago)

പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്....പൂർണ ഉത്തരവാദികൾ ഇവർ എല്ലാ തെളിവുകളും ഫോണിൽ  (11 hours ago)

തർക്കങ്ങൾക്കൊടുവിൽ വി.കെ മിനിമോള്‍ കൊച്ചി മേയറാകും.... ദീപക് ജോയിയാണ് ഡെപ്യൂട്ടി മേയറാകുക.... ആദ്യ രണ്ടര വര്‍ഷമാണ് മിനിമോള്‍ മേയറാകുക.... ബാക്കിവരുന്ന രണ്ടര വര്‍ഷം ഷൈനി മാത്യു മേയറാകും...  (11 hours ago)

ഇന്ത്യ വ്യാപാര കരാറിനെ വിമർശിച്ച് ന്യൂസിലൻഡ് ക്ഷീരമേഖല വേണമെന്ന് !! നടക്കില്ലെന്ന് ഗോയല്‍...  (11 hours ago)

അമേരിക്കയിൽ ചൈനയുടെ രഹസ്യനീക്കം!! US നെ തകർക്കാൻ ചൈനീസ് കോടീശ്വരന്മാർ ഞെട്ടിപ്പിക്കുന്ന നീക്കം  (11 hours ago)

യുവപ്രവാസികളെ ഇനി യുഎഇയ്ക്ക് വേണം ഈ പ്രായക്കാർ ഇനി രാജ്യത്ത് സെറ്റിൽ ചെയ്യും  (11 hours ago)

Malayali Vartha Recommends