Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...


മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...


എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്

സമ്പത്ത് വർദ്ധിക്കും... ജോലിയിൽ തിളങ്ങും; ഇവ പരീക്ഷിച്ചോളു... വാസ്തു വിദ്യയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്...

11 MARCH 2018 03:35 PM IST
മലയാളി വാര്‍ത്ത

ശരിയായി നിറങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പോസിറ്റീവ് എനര്‍ജി ഉണ്ടാകുകയും ആ നിറങ്ങള്‍ മനസ്സിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി കാണുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള ഒരു സുപ്രധാന ഘടകമായും നിറത്തെ പരിഗണിക്കണം. ജീവിത വിജയത്തിന്റെ ഗുണകരമായ അവസ്ഥയ്ക്ക് നിറങ്ങള്‍ക്ക് വലിയ പങ്ക് ഉണ്ട്.

വടക്കുഭാഗത്ത് നീല/കറുപ്പ്

ഭവനത്തിന്റെ /കച്ചവട സ്ഥാപനത്തിന്റെ വടക്കുദിക്ക് തൊഴിലിനെ കാണിക്കുന്നു. ഇവിടെ ഒരു വ്യക്തിയുടെ പ്രമുഖ സ്ഥലമാണ്. തൊഴിലില്‍ പുതിയ അവസരവും അനുഗ്രഹവും ശത്രുദോഷങ്ങളില്‍നിന്ന് മോചനവും ബിസിനസില്‍ വളര്‍ച്ചയും ഈ പ്രദേശം നല്‍കി അനുഗ്രഹിക്കുന്നു. കറുപ്പോ നീലയോ ആണ് ഇവിടെ നല്ലത്. വീടിന്റെ കാര്‍പ്പറ്റിനും കുഷനും ഉപയോഗിക്കുന്നതും നല്ലതാണ്. ഏതൊരു ശുഭകാര്യവും വടക്കോട്ട് ദര്‍ശനമായി ആരംഭിക്കണം. നീലനിറമുള്ള ബള്‍ബ് ഉപയോഗിക്കുന്നത് നല്ലതായി കാണുന്നു. ഇവ നടപ്പില്‍ വരുത്തിയാല്‍ വ്യക്തിക്ക് എന്ത് ജോലി ചെയ്യാനും മടിയുണ്ടാവുകയില്ല. ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കാനും ജീവിതത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. മുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയായി ജീവിതത്തില്‍ വെളിച്ചം വീശുകയും സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും.

തെക്ക് പ്രശസ്തിയും അംഗീകാരവും

തെക്ക് ദര്‍ശനമായി ചൈനീസ് ഭവനങ്ങള്‍ പണിയുന്നു. ഇവിടെ നിറം ചുവപ്പാണ്. പേര്, പ്രശസ്തി, അംഗീകാരം എന്നിവയെയാണ് ഈ ദിക്ക് നല്‍കുന്നവ. വീടിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്ത് ചുവപ്പ് കളര്‍ ഉപയോഗിച്ചാല്‍ മുകളില്‍ പറഞ്ഞവ ലഭിക്കും. നല്ല പ്രകാശമുള്ള ബള്‍ബ് ശരിയായ രീതിയില്‍ ഇവിടെ ഉപയോഗിക്കുക. ചുവന്ന ബള്‍ബും, ചുവന്ന സാധനങ്ങളും ഇവിടെ വന്നാല്‍ ആഗ്രഹസാഫല്യമുണ്ടാകും. ഇവിടെ നീലയും കറുപ്പും നിറങ്ങള്‍ വേണ്ട. ഇവിടെ ശരിയായി സംരക്ഷിച്ചാല്‍ അത് ഭാഗ്യവും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കുന്നതാണ്.

കിഴക്ക് / വടക്കുദിക്കിന്റെ പ്രാധാന്യം

കിഴക്കുദിക്കിന്റെ അനുകൂലവും ശുഭകരവുമായ നിറം പച്ചയാണ്. ആരോഗ്യവുമായി ബന്ധിപ്പിക്കുന്ന ദിക്കാണിത്. വീടിന്റെയോ സ്ഥാപനത്തിന്റെയോ കിഴക്കേമുറിക്ക് ഈ നിറം കൊടുത്താല്‍ ആരോഗ്യവും മനഃശക്തിയും അത് പ്രദാനം നല്‍കും. ഉയരം കുറഞ്ഞ ചെടികള്‍, ചിത്രങ്ങള്‍ വലിയ പച്ചമരങ്ങളുടെ പെയിന്റിങ്, മൂത്തു വിളഞ്ഞ പഴങ്ങളുടെ സീനറിയോ, വളഞ്ഞു പുളഞ്ഞൊഴുകുന്ന നദിയുടെ പടങ്ങള്‍ എന്നിവയോ ഇവിടെ ബന്ധിപ്പിക്കുന്ന നിറമാണ്. തടിയാണ് മൂലകം. തടിയെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ജലമാണ്. ജലമെന്ന മൂലകത്തിന്റെ നിറം നീല അല്ലെങ്കില്‍ കറുപ്പാണ്. ഇത് വടക്കുദിക്കിന്റെ അനുയോജ്യ നിറങ്ങളുമാണ്. കിഴക്ക് മരവുമായി ബന്ധപ്പെട്ട തൊഴിലിനും കാര്‍ഷിക സംബന്ധമായ കാര്യങ്ങള്‍ക്കും അനുയോജ്യമായി കാണുന്നു.

പടിഞ്ഞാറ്

സില്‍വര്‍, ഗോള്‍ഡ്, ഗ്രേ എന്നിവയാണ് ഇവിടെ നല്ലത്. ചെറുതും പൊള്ളയായതുമായ ലോഹങ്ങള്‍ ഇവിടെ വയ്ക്കണം. കുട്ടികളുമായി ബന്ധിപ്പിക്കുന്ന ഇവിടെ ഊര്‍ജ്ജവത്ക്കരിക്കാന്‍ കാറ്റിന്റെ മുഴക്കമാണ് ഏറ്റവും നല്ലത്. കുട്ടികളുടെ പഠനത്തിന് ഭവനത്തിന്റെ ഈ മുറിയില്‍ നല്ലത് മുകളില്‍ പറഞ്ഞ കളര്‍ ഉപയോഗിക്കുക. സില്‍വര്‍ ബെല്‍ ഉപയോഗിക്കുക. ഇങ്ങനെ വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും.

സമ്പത്തും അഭിവൃദ്ധിയുമായി ബന്ധപ്പെടുന്ന ദിശ തെക്കുകിഴക്കാണ് (അഗ്‌നികോണ്‍). പച്ചനിറം സമ്പത്തിന്റെയും. പണ സംബന്ധമായ കാര്യങ്ങള്‍ നല്ലതാണ്. സമൃദ്ധിയും ലഭിക്കും. വടക്കുപടിഞ്ഞാറു ദിശയുടെ സ്വഭാവം യാത്ര, നെറ്റ്‌വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍, സുഹൃദ്‌സഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ്. പടിഞ്ഞാറുമായി ബന്ധപ്പെട്ടതാണ്. മൂലകം ലോഹമാണ്. വെള്ളനിറം അനുയോജ്യം. കരുത്ത് പ്രദാനം ചെയ്യുന്നു. താങ്കളുടെ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഇവിടെ ഊര്‍ജ്ജവത്കരിക്കുകവഴി ഉല്‍പ്പാദനക്ഷമതയുണ്ടാകുന്നു.ഭവനത്തില്‍ അവരുടെ അനുയോജ്യനിറം ഉപയോഗിക്കുന്നത് ഭാഗ്യം കൊണ്ടുവരുന്നു. നിറങ്ങള്‍ ഭാഗ്യമോ, നിര്‍ഭാഗ്യമോ നിശ്ചയമായും ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

സ്ത്രീ ദുരിതങ്ങള്‍

ഏതൊരു ജീവിതവിജയത്തിന് പിന്നില്‍ ഒരു അമൃതസ്വരൂപിണിയായ സ്ത്രീരത്‌നത്തിന്റെ പ്രയത്‌നം ഉണ്ടായിരിക്കുന്നതാണ്. ഈ മണിവിളക്കിലെ ഊര്‍ജ്ജം അത്രയ്ക്ക് സ്വാധീനിക്കുന്നതാണ്. കുടുംബജീവിതത്തിലെ ഐശ്വര്യത്തിന്റെ കാന്തികപ്രഭാവമാണ്. പ്രേമവും ഉപദേശങ്ങളും കിട്ടുമ്പോള്‍ കാര്യമായൊരു ജീവിതം നയിക്കുന്നതിന് അവര്‍ക്ക് സാധിക്കുന്നില്ല.

അശാന്തിയുടെ നാളുകള്‍ക്ക് കാരണങ്ങള്‍ താമസിക്കുന്ന ഭവനത്തിന്റെയും പരിസരവും, ജോലിസ്ഥലത്ത് പ്രതിസന്ധികള്‍ ഇവ രോഗിയോ, ശാഠ്യക്കാരിയോ, മരണകാരണങ്ങള്‍ക്കും പാത്രമായി തീര്‍ക്കുന്നു. വാസ്തു മണ്ഡലമാണെങ്കില്‍. തലയില്‍ എഴുത്ത് എന്ന് കുറ്റം പറഞ്ഞ് ദേവാലയത്തിലും ജ്യോതിഷാലയങ്ങളിലും കയറിയിറങ്ങി പണവും സമയവും ജീവിതം നശിപ്പിക്കുന്നു.

വാസ്തു സംബന്ധിക്കുന്ന ദോഷങ്ങള്‍ ഇവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങളല്ല. ശാന്തിയും സമാധാനവും ധനവും ഇല്ലാതാകുന്ന വാസ്തുവിലെ സ്ത്രീദുരിതങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ ശ്രദ്ധ വച്ചാല്‍ മാറ്റാവുന്ന ദുരന്തങ്ങളാണ്. വസ്തുവിലേക്കുള്ള വഴി, വസ്തുവിലെ ഉയര്‍ച്ച താഴ്ചകള്‍, കിണറുകള്‍, അടുക്കള ഇവയാണ് കാരണങ്ങള്‍. ഇവ ശ്രദ്ധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍  (9 minutes ago)

*റൺ മാമാ* *റൺ* *സുരാജ് വെഞ്ഞാറമൂട് നായകൻ*  (24 minutes ago)

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധു  (8 hours ago)

മൂന്നാറില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നു വനം വകുപ്പ്  (8 hours ago)

വിധി വരാന്‍ കാത്തിരിക്കുകയായിരുന്നു, അപ്പീല്‍ പോകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ശ്വേത മേനോന്‍  (9 hours ago)

രണ്ട് ലക്ഷം ജീവന്‍ നഷ്ടമാകും...സുനാമി ഭീതിയിൽ ജപ്പാൻ ...ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പ പരമ്പരകൾക്ക് ശേഷം, രാജ്യം  (9 hours ago)

വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി  (10 hours ago)

യൂസഫിക്കാ.... യൂസഫിക്ക ഓടികൂടി ജനം... നാട്ടികയിൽ ഞെട്ടിച്ച് യൂസുഫലി പറന്നിറങ്ങി ബൂത്തിൽ സംഭവിച്ചത് ദേ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടി  (10 hours ago)

ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  (10 hours ago)

അടുത്ത ലോക യുദ്ധം ഉടൻ ? വെനിസ്വെലയുടെ എണ്ണടാങ്കർ പിടിച്ചെടുത്ത് ട്രംപ് !!! പുട്ടിനും ബാലറാസും കളത്തിൽ...  (10 hours ago)

തിരുവനന്തപുരത്ത് ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (10 hours ago)

പള്‍സര്‍ സുനിക്ക് മുകളില്‍ ശക്തനായ മറ്റാരോ ഉണ്ടാകാമെന്ന് അഡ്വ. എ ജയശങ്കര്‍  (11 hours ago)

സുരക്ഷിതമായ ഹൈഡ്രജൻ ഗതാഗത സംവിധാനം വികസിപ്പിച്ചു...  (12 hours ago)

ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥൻ്റെ കൈകൾ സ്വീകരിച്ച 23 കാരൻ വീട്ടിലേക്ക് മടങ്ങി  (12 hours ago)

ഹഡില്‍ ഗ്ലോബല്‍ 2025: വിസ്മയമായി സ്റ്റാര്‍ട്ടപ്പ് എക്സ്പോ പ്രദര്‍ശനത്തില്‍ ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍...  (12 hours ago)

Malayali Vartha Recommends