Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാമ്പഴം കൊണ്ട്‌ കണ്ണ്‌ നനയിച്ച കവി

12 NOVEMBER 2012 11:54 PM IST
മലയാളി വാര്‍ത്ത.

More Stories...

സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

ജനിച്ച നാട്ടിൽ തീവ്രഇസ്ലാമിസ്റ്റുകളുടെ യാതൊരു യുക്തിയും ആശയവ്യക്തതയും ഇല്ലാത്ത പൊട്ടകഥ വിശ്വസിച്ചില്ല എന്ന ഒറ്റ കാരണത്താൽ ആട്ടിയോടിക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന കശ്മീർ പണ്ഡിറ്റുകൾ, കശ്മീർ താഴ്‌വരയുടെ യഥാർത്ഥ അവകാശികൾ. അയ്യായിരം വര്ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്കാരിക പൈതൃകവും ഉള്ളവർ . രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പണ്ഡിറ്റ് സമുദായക്കാർ.... ആരും ആരും അറിയാത്ത കഥ

`ശ്രീ'യെന്നു തൂലികാനാമം, ശ്രീത്വം തുളുമ്പുന്ന കവിതകള്‍, കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. കതിര്‍ക്കനമുള്ള കവിതക്കറ്റകള്‍ മലയാളത്തിന്റെ തിരുമുറ്റത്തുകൊയ്‌തുകൂട്ടി. ജീവിക്കാനായി അധ്യാപകവൃത്തിയിലേര്‍പ്പെട്ടെങ്കിലും മനസ്സുകൊണ്ടു കര്‍ഷകനായിരുന്നു ഈ ഗ്രാമീണ കവി. അഭിമാനിയായിരുന്നു കവി. ആരെയും വകവച്ചില്ല. ആര്‍ക്കും വഴങ്ങിയുമില്ല. സത്യധര്‍മാദികള്‍ ഇഷ്‌ടതോഴരായിരുന്നു. ശരിതെറ്റുകള്‍ വഴികാട്ടികളും. ആധുനിക കാലത്തെ ജീവിത സംഘര്‍ഷങ്ങള്‍ അനുഭവിച്ചറിഞ്ഞിരുന്നു കവി. അതദ്ദേഹത്തിന്റെ കവിതകളില്‍ പ്രതിഫലിക്കുകയും ചെയ്‌തു.
ജീവിതത്തിന്റെയും മനുഷ്യപുരോഗതിയുടെയും സങ്കീര്‍ത്തനകാരനായിരുന്നു വൈലോപ്പിള്ളി. കേരളീയാനുഭവങ്ങളുടെ ആഴവും സങ്കീര്‍ണതയും പ്രതിഫലിപ്പിക്കുന്നവയാണു വൈലോപ്പിള്ളിക്കവിതകള്‍. ശാസ്‌ത്രബോധവും യുക്തിവിചാരവും പുരോഗമനപരതയും അദ്ദേഹത്തിനു കാവ്യഹേതുക്കളായി.
ഒരു പരുക്കന്‍ നാട്ടിന്‍പുറത്തുകാരന്റെ ഭാവഹാവങ്ങളുള്ള കവിയുടെ രചനകളിലും അതു വായനക്കാര്‍ക്കു തൊട്ടറിയാന്‍ കഴിയുമായിരുന്നു. ചുറ്റുപാടുകളിലേക്കു തുറന്നുവച്ച കണ്ണും കാതും ഒപ്പിയെടുത്ത ചെറുചലനങ്ങള്‍ പോലും സൂക്ഷ്‌മതയോടെ അക്ഷരങ്ങളിലേക്കു പകര്‍ത്താന്‍ ദത്തശ്രദ്ധനായിരുന്നു അദ്ദേഹം.
സ്വന്തം പ്രശ്‌നങ്ങളും വേദനകളും ഉള്ളിലൊതുക്കി ശരിയെന്നു തോന്നുന്നവയ്‌ക്കു വേണ്ടി നിലകൊള്ളാന്‍ ആര്‍ജവം കാട്ടിയ വ്യക്തിത്വമായിരുന്നു കവിയുടേത്‌. ``പറഞ്ഞു പോകരിതു മറ്റൊന്നിന്റെ പകര്‍പ്പാണെന്നു മാത്രം'' എന്നെഴുതിയ ഇടശ്ശേരിയുടെ നിലപാടു തന്നെയാണ്‌, ``പുഞ്ചിരി! ഹാ കുലീനമാം കള്ളം, നെഞ്ചു കീറി ഞാന്‍ നേരിനെക്കാട്ടാം'' എന്ന വൈലോപ്പിള്ളിയുടെ പ്രഖ്യാപനത്തിലും നിഴലിക്കുന്നത്‌.
മാമ്പഴമെന്ന കൊച്ചുകവിതയിലൂടെ മലയാളികളുടെ മുഴുവന്‍ കണ്ണുനനയിച്ച കവിയാണു വൈലോപ്പള്ളി. ഔചിത്യമില്ലാത്ത ഒരു വാക്കുപോലുമില്ല അദ്ദേഹത്തിന്റെ `കാച്ചിക്കുറുക്കിയ' കവിതയില്‍.
ഓരോ വരിയും സൗന്ദര്യത്തികവാര്‍ന്നതാണ.്‌ ഒപ്പം ലക്ഷ്യവേദിയായ ശരം പോലെ അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞുതറയ്‌ക്കുന്നവയും.
ജീവിതത്തിന്റെ പൊള്ളയായ കെട്ടുകാഴ്‌ചകളില്‍ അശേഷം ഭ്രമിക്കാത്തവനായിരുന്നു കവി. ഒറ്റ മുണ്ടും പരുക്കന്‍ കുപ്പായവും കൊണ്ടു തൃപ്‌തിപ്പെടുന്നയാള്‍. വിട്ടുവീഴ്‌ച ഒട്ടുമില്ല. ആരോടും. ഭാര്യയോടായാല്‍ പോലും. ആരെയും ആശ്രയിക്കില്ല.
തന്റെ കാര്യം നോക്കാന്‍ തനിക്കറിയാം. തനിക്കുവേണ്ടതു കയ്‌പക്ക കൊണ്ടാട്ടവും മാമ്പഴ പുളിശ്ശേരിയും. അതു രണ്ടും താന്‍ തന്നെ വച്ചുണ്ടാക്കുകയും ചെയ്യും. പറയുന്നതു പാലിക്കുന്നവനാണു കവി.
സ്ഥാനമാനങ്ങള്‍ വേണ്ടത്ര നേടി. സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അധ്യക്ഷനായിരുന്നു, പത്തുവര്‍ഷത്തിലധികം. ദേശീയ കവി സമ്മേളനങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു പലതവണ.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്നു. 1981ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ലഭിച്ചു.
കന്നിക്കൊയ്‌ത്ത്‌, ശ്രീരേഖ, ഓണപ്പാട്ടുകള്‍, മകരക്കൊയ്‌ത്ത്‌, കുടിയൊഴിക്കല്‍..... കവി കൈരളിക്കു സമ്മാനിച്ച അമൂല്യരത്‌നങ്ങള്‍ കുറച്ചൊന്നുമല്ല. ഒടുവില്‍ ആത്മകഥയായ കാവ്യലോകസ്‌മരണകളും.
1911 മെയ്‌ 11ന്‌ ആരംഭിച്ച കവിയുടെ ജീവിതയാത്ര 1985 ഡിസംബര്‍ 22ന്‌ അവസാനിച്ചു.
സച്ചിദാനന്ദന്റെ അന്ത്യപ്രണാമം നമുക്ക്‌ ഓര്‍മിക്കാം.
``പെരുമാളിവന്‍, നേരാം
വാക്കിനും വടക്കിനും
ഇവനു പ്രിയമേറ്റം
കലികാലത്തില്‍ തോറ്റം.''
നിളാതീരത്ത്‌ അന്ത്യവിശ്രമം കൊള്ളുന്ന ഒറ്റയാനു പ്രണാമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (5 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (16 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (26 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (36 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (44 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (12 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (14 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (14 hours ago)

Malayali Vartha Recommends