ഇറാക്ക് അധിനിവേശം പ്രമേയമായ 'ദി എസ്‌ക്കേപ്പ്' സിനിമയാവുന്നു

ഹസ്സന്‍ തിക്കൊടി എന്ന പ്രവാസി എഴുത്തുകാരൻ സ്വന്തം അനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ തിരക്കഥയാണ് സിനിമയാക്കുന്നത്. ഇറാക്ക് അധിനിവേശമാണ് പ്രമേയം.
ആയരത്തിതൊള്ളായിരത്തി തൊണ്ണൂറ് ആഗസ്റ്റ് രണ്ടിന് രാത്രി രണ്ടു മുപ്പതിനു മദ്രാസിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരനായ ഹസ്സനും തന്റെ സഹയാത്രികരും അനുഭവിക്കുന്ന മാനസിക വ്യഥ തീവ്രത ഒട്ടും നഷ്ട്പെടാതെ ഈ തിരക്കഥയില്‍ ഉള്‍പെടുത്തിയിരിക്കുന്നു.
മുന്നുറ്റി അന്‍പതു യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങിയ വിമാനത്തിന്റെ പൈലെറ്റ് വിമാനത്താവളം അടച്ചിരിക്കുന്നു ,യാത്ര സാധ്യമല്ല എന്ന് അറിയിക്കുന്നതിലൂടെയാണ് സംഭവപരമ്പരയുടെ തുടക്കം. രണ്ടര മണിക്കൂര്‍ നീണ്ട വിമാനത്തില്‍ തന്നെയുള്ള കാത്തിരിപ്പിനു വിരാമമാകുന്നത് യാത്രക്കാരെ ബസ്രയിലേക്ക് കൊണ്ടുപോകാന്‍ ബസ്സുകള്‍ വരുമ്പോഴാണ്. ബസ്രയിലെത്തിയ യാത്രക്കാരെ നീണ്ട പതിനാല് ദിവസമാണ് പട്ടാളക്കാര്‍ അവിടെ താമസിപ്പിച്ചത്.അവിടെ നിന്നും വിമാനത്തിലുണ്ടായിരുന്ന അമേരിക്കക്കാരെയും യുറോപ്യക്കാരെയും പട്ടാളക്കാര്‍ പിടിച്ചു കൊണ്ട് പോകുന്നതും , ഹസ്സന്‍ തന്റെ സഹയാത്രികനായ അമേരിക്കന്‍ പൗരത്വമുള്ള പാലക്കാട് സ്വദേശി ഭാസ്‌കരമേനോന്‍ എന്ന സുഹൃത്തിനെ രക്ഷപെടുത്തുന്നതും സാഹസികത ചോർന്നുപോകാതെ തന്നെ ഇതില്‍ അവതരിപ്പിക്കുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ താന്‍ തന്നെ എഴുതിയ സ്വപ്ന ഭൂമിയുടെ പതനം എന്ന ലേഖന പരമ്പരയാണ് ഇതിന്റെ ഇതിവൃത്തം എന്ന് അദ്ദേഹം പറഞ്ഞു. കുവൈറ്റിലും ഇന്ത്യയിലുമായി ചിത്രികരിച്ചു രണ്ടായിരത്തി പതിനേഴില്‍ ചിത്രം പൂര്‍ത്തികരിക്കാനാണു ഉദ്ദേശിക്കുന്നത്
https://www.facebook.com/Malayalivartha