ഇംഗ്ലണ്ടിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ്

326 ഏക്കറില്‍ ലാന്‍ഡ്‌സ്‌കേപ് ചെയ്‌തു മനോഹരമാക്കിയ ഈ തോട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ ഗ്രീന്‍ ഹൗസുകളാണ്. ലണ്ടനില്‍ നിന്നും 16 കിലോമീറ്റര്‍ മാത്രംഅകലെയാണ് ഈ ഉദ്യാനം. സസ്യശാസ്‌ത്രവും, സസ്യസംരക്ഷണവും ഈ പൂന്തോട്ടത്തിന്റെ നിര്‍മ്മാണ ഉദ്ദേശത്തില്‍ സമ്മേളിച്ചിരിക്കുന്നതായി കാണാം. ലോകത്തിലെ ഏറ്റവും വലിയ വിക്‌ടോറിയന്‍ ഗ്രീന്‍ ഹൗസ്, ഇതിലെ ടെംപറേറ്റ് ഹൗസ് ആണ്. 150- ല്‍ പരം വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തി സംരക്ഷിക്കുന്ന വൃക്ഷങ്ങളുള്ള ബോണ്‍സായ് ഹൗസ് ആരെയും ആകര്‍ഷിക്കും. 10 വൈവിധ്യമാര്‍ന്ന കാലാവസ്ഥ സോണുകളില്‍പ്പെടുത്തി വളര്‍ത്തുന്ന ബോബാബ് മരങ്ങളും , വാനില ഓര്‍ക്കിഡുകളുമുള്ള പാം ഹൗസ് സസ്യശാസ്‌ത്ര കുതുകികളെ ഹഠാദാകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്. രാജകീയ ഉല്ലാസത്തിന് സജ്ജമാക്കിയ ക്വീന്‍ ഷാര്‍ലെറ്റ്‌സ് കോട്ടേജും, ഓറഞ്ച് മരങ്ങള്‍ വളര്‍ത്തുന്നതിനുള്ള ഗ്ലാസ് കെട്ടിടമായ ഓറഞ്ചറിയുമെല്ലാം കാണേണ്ട കാഴ്‌ച തന്നെയാണ്.
https://www.facebook.com/Malayalivartha