Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

ഈ ഹോട്ടലിൽ ഒരുദിവസം താമസിക്കാൻ 14 ലക്ഷം രൂപ

07 JANUARY 2017 03:21 PM IST
മലയാളി വാര്‍ത്ത

വളരെ പോഷ് ആയ ഹോട്ടലിൽ ഒരു രാത്രി അന്തിയുറങ്ങാൻ എത്ര രൂപ വേണ്ടിവരും? എത്ര വലിയ സ്റ്റാർ ഹോട്ടലായാലും കണക്ക് ആയിരങ്ങളിൽ നിൽക്കും. എന്നാൽ ഇറ്റലിയിലെ മിലാനിലുള്ള ഇക്‌സെൽസീർ ഹോട്ടൽ ഗാലിയയിൽ ആണ് ഒരു ദിവസം താമസിക്കുന്നതെങ്കിൽ ചെലവ് എത്രയാണെന്ന് ഊഹിക്കാമോ? 14 ലക്ഷം രൂപ!

ഇത്രയധികം വാടക ഈടാക്കാൻ എന്ത് പ്രത്യേകതയാണ് ഈ ഹോട്ടലിനുള്ളതെന്ന അങ്കലാപ്പിലാണോ നിങ്ങൾ?
തികച്ചും സ്വകാര്യത ഉറപ്പുതരുന്ന ഈ ഹോട്ടലിൽ ആവശ്യമുള്ള സന്ദർശകർക്ക് ലക്ഷ്വറി സ്യൂട്ടിൽ സ്വകാര്യ ലിഫ്റ്റ് സൗകര്യം വരെയുണ്ട് . നാല് മുറികൾ ഉള്ള ഒരു സ്യൂട്ടിൽ സ്വകാര്യ മട്ടുപ്പാവ്, സ്വകാര്യ സ്പാ,ടർക്കിഷ് ബാത്ത് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.ലക്ഷ്വറി സ്യൂട്ടായ കത്താറ സ്യൂട്ടിലെ ജാലകങ്ങൾ എല്ലാം ബുള്ളറ്റ് പ്രൂഫാണ്.

ഇന്റീരിയർ ഡിസൈൻ ഇറ്റാലിയൻ ശൈലിയുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്നവയാണ്.

മീറ്റിംഗുകൾ നടത്താനുള്ള കോൺഫറൻസ് മുറി,10 പേർക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന തീൻമേശ എന്നി സൗകര്യങ്ങളും ഹോട്ടലിലുണ്ട്. സ്യൂട്ട് പാക്കേജുകൾ ഉൾപ്പെടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. സ്യൂട്ടുകളിൽ രണ്ട് മട്ടുപ്പാവുകളും ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

ലോക ട്രാവൽ അവാർഡിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോട്ടൽ വിഭാഗത്തിനുള്ള അവാർഡ് നേടിയത് ഈ ഹോട്ടലിനാണ്. തുടർച്ചയായ രണ്ടാം തവണയാണ് ലോകത്തിലെ മികച്ച ഹോട്ടലിനുള്ള പുരസ്‌കാരം ഹോട്ടൽ കരസ്ഥമാക്കുന്നത്.

ഹോട്ടലിലെ ഏറ്റവും ഉയർന്ന സ്യൂട്ടായ ഗ്രാൻഡ് ലക്ഷ്വറി സ്യൂട്ടിൽ ആണ് ഒരു ദിവസത്തിന് 14 ലക്ഷം ഈടാക്കുന്നത്. ഇവിടുത്തെ സാധാരണ മുറിക്കു ഒരു ദിവസത്തെ വാടക 17,000 ആണ്.

ആഥിത്യമര്യാദക്കും ഹോട്ടൽ മുൻപന്തിയിൽ തന്നെയാണ്. രൂപ 14 ലക്ഷം പോയാൽ എന്താ , ജീവിതത്തിൽ എന്നെന്നും ഓർക്കാനുള്ള ഒന്നായിരിക്കും ഈ രാജകീയ ഹോട്ടലിലെ താമസം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (8 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (14 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (39 minutes ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (1 hour ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (1 hour ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (3 hours ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (3 hours ago)

Malayali Vartha Recommends