Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ദുബായിലേക്ക് പോകുന്നവർ അറിയേണ്ടത്

08 JANUARY 2017 01:03 PM IST
മലയാളി വാര്‍ത്ത

ദുബായ് തൊഴിൽ അന്വേഷകരുടെ പറുദീസയായിരുന്നു ഒരു കാലത്ത് .
ആദ്യകാലങ്ങളില്‍ കള്ളലോഞ്ച് കയറി അക്കരെ കടന്നവരായിരുന്നു ഭൂരിഭാഗം പേരും. നാടോടികാറ്റ് സിനിമയിൽ കണ്ടതുപോലെ ഇത്തരത്തിൽ പറ്റിക്കപ്പെട്ടവരും ധാരാളം. കൃത്യമായ രേഖകളും സഹായത്തിനു ആൾക്കാരും ഇല്ലാതെ ഇവിടെ എത്തി കഷ്ട്പ്പെട്ടവരുടെ കഥ പ്രമേയമാക്കിയുള്ള ആടുജീവിതം എന്ന നോവലും മലയാളിക്ക് സുപരിചിതം.

ഗൾഫ് പ്രതിസന്ധികാരണം ഈ അവസ്ഥക്ക് കുറെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും തൊഴിലിനായി ഗൾഫ് രാജയങ്ങളെ ആശ്രയിക്കുന്നവർ ഏറെയാണ്. എല്ലാ തയ്യാറെടുപ്പുകളോടും കൂടി വേണം ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായി പോകുന്നത്. എങ്ങിനെയെങ്കിലും അവിടെ ചെന്നെത്തി പിന്നെ തൊഴിൽ കണ്ടെത്താമെന്നു കരുതരുത്. വിസിറ്റ് വിസയ്ക്ക് പോയാല്‍ അതിന്റെ കാലാവധി തീരുമ്പോള്‍ മടങ്ങിപ്പോരേണ്ടിവരും. ആദ്യം ജോലി കണ്ടെത്തൂ... അതിനുശേഷം മാത്രം ദുബായിലേക്ക് വിമാനം കയറുന്നതാണ് ഉചിതം.

കേരളം പോലുള്ള രാജ്യങ്ങളിൽ കിടപ്പാടം പോലും പണയം വെച്ചാണ് പലരും ഗൾഫ് രാജ്യങ്ങളിലേക്ക് ഭാഗ്യം തേടി പോയിരുന്നത്. ടാക്സ് രഹിത ശമ്പളവും സുഖ സൗകര്യങ്ങളുമാണ് ഇവരെ ഇതിനു പ്രോത്സാഹിപ്പിച്ചത്.

സുഖസൗകര്യങ്ങളുടെ കാര്യത്തിൽ ദുബായി തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ജീവിതച്ചെലവും കൂടുതലാണെന്ന് ഓർക്കണം. ജോലി സ്വീകരിക്കുമ്പോൾ കിട്ടുന്ന ശമ്പളത്തെ കുറിച്ച് വ്യക്തമായ ധാരണ വേണമെന്നർത്ഥം .ഇല്ലെങ്കിൽ സുഖസൗകര്യങ്ങളുടെ നാടുവിലാണെങ്കിലും ദുബായിൽ കിടന്നു രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ കഷ്ട്പ്പെടേണ്ടിവരും. സ്വന്തം കഴിവും പ്രവൃത്തിപരിചയവും കണക്കിലെടുത്ത് മികച്ച ശമ്പളം കിട്ടുന്ന ജോലി സ്വീകരിക്കാൻ ശ്രദ്ധിക്കുക.

അതുപോലെ ഗൾഫിൽ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന ഒരു പ്രശനം താമസ സൗകര്യമാണ്. ജോലിസ്ഥലത്തിനടുത്ത് വാടക കുറഞ്ഞ താമസ സ്ഥലം കണ്ടുപിടിക്കാൻ പരമാവധി ശ്രമിക്കണം.

ദുബായിൽ സ്വന്തമായി കെട്ടിടം വാടകക്ക് എടുക്കണമെങ്കിൽ റെസിഡന്‍ഷ്യല്‍ വിസ വേണമെന്നതാണ് ഓർക്കേണ്ട മറ്റൊരു കാര്യം . ഇതിനായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗീകൃത ഏജന്റുമാരെ തന്നെ സമീപിക്കണം. അല്ലെങ്കില്‍ പറ്റിക്കപ്പെടാനുള്ള സാധ്യതകളുണ്ട്.

യാത്രകളും സൂക്ഷിച്ചും കണ്ടും ചെയ്‌താൽ പോക്കറ്റ് കലിയാകാതെ നോക്കാം. ഗമ കാണിക്കാനായി ടാക്സി വിളിച്ചാൽ ആ മാസം മിച്ചം വെക്കാൻ ഒന്നുമുണ്ടാകില്ല എന്ന് സാരം.മെട്രോ ട്രെയിനോ ബസ്സോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാല്‍ അധികം ചെലവാക്കാതെ തന്നെ നഗരപ്രദക്ഷിണം നടത്താം.

പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യത്തിൽ ഓൺലൈൻ ബുക്ക് ചെയ്‌താൽ വളരെ ലാഭമുണ്ട് .

ദുബായിൽ മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച്‌ നിയമങ്ങൾ ലഘുവാണെങ്കിലും വസ്ത്ര ധാരണത്തിലും പെരുമാറ്റത്തിലും മാന്യത പുലർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതസ്ഥരും സംസ്കാരത്തിലുമുള്ളവർ ഒത്തുചേരുന്നയിടമാണെന്ന് ഓർത്താൽ പ്രശ്നങ്ങൾ ഒഴിവാക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (5 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (6 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (7 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (7 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (8 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (8 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (8 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (9 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (9 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (10 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (10 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (10 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (10 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (10 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (10 hours ago)

Malayali Vartha Recommends