Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ആഫ്രിക്കൻ വന്യതാളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ, മൂപ്പൻ മബ്‌റൂക്കും ശിഷ്യഗണങ്ങളും ആസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് കാട്ടിലെ വിശേഷങ്ങളാണ്.

11 MARCH 2017 01:30 PM IST
മലയാളി വാര്‍ത്ത


ദുബൈ ഗ്ലോബൽ വില്ലേജിൽ ഇപ്പോൾ മുഴങ്ങുന്നത് ആഫ്രിക്കൻ വന്യതാളം. ഭീമൻ ചെണ്ടയിൽ തടിയൻ കോലുകൊണ്ട് ആഞ്ഞൊന്നു തട്ടിയാൽ ഏഴടിയിൽ കൂടുതൽ പൊക്കമുള്ള കെനിയൻ സുന്ദരന്മാർ ആഫ്രിക്കൻ ‘ടെക്‌നിക്കു'കളുമായി അലറിപ്പാഞ്ഞു വരും ..
ആഫ്രിക്കൻ വന്യതാളത്തിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ കെനിയൻ കാട്ടുകഥകളിലൂടെ മൂപ്പൻ മബ്‌റൂക്കും ശിഷ്യഗണങ്ങളും ആസ്വാദകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത് കാട്ടിലെ വിശേഷങ്ങളാണ്. വിവാഹം, കൊയ്‌ത്ത്, ജനനം, മരണം എന്നിവയൊക്കെ പാട്ടിന്റെ ശീലുകളിലൂടെ ഒഴുകിയെത്തും .
നൃത്തവും സംഗീതവുമാണ്‌ ആഫ്രിക്കക്കാരുടെ ജീവൻ.പണ്ട് വിശേഷങ്ങൾ അറിയിക്കുന്നത് പോലും വാദ്യോപകരണങ്ങളിലൂടെ ആയിരുന്നത്രേ.വാദ്യോപകരണങ്ങളുടെ ശബ്‌ദം മൈലുകളോളം അകലെ കേൾക്കാനാകും. എന്താണു സംഭവമെന്ന് അടുത്ത ഗ്രാമങ്ങളിലുള്ളവർക്കു പിടികിട്ടുകയും അവർ കൂട്ടത്തോടെ എത്തുകയും ചെയ്യും. കാലം മാറിയെങ്കിലും ഇന്നും ഈ ശീലങ്ങളിൽ മാറ്റമില്ലെന്ന് മൂപ്പൻ മബ്‌റൂക്കും സംഘവും സാക്ഷ്യപ്പെടുത്തുന്നു.
കെനിയയിൽ ഇപ്പോൾ നാൽപതിലേറെ ഗോത്രങ്ങൾ ഉണ്ട്. ഗോണ്ട, സെങ്കനിയ, ക്രിംഗാഗോ, മൻസേലെ എന്നിങ്ങനെ ആഫ്രിക്കൻ മേഖലയിൽ ഡാൻസുകൾ പലവിധമാണ്. ബുംബൂബു, ജെംപ, കാംപ, മൊഷോൺഡോ, മിഷിരിമ, സുള്ളി എന്നിവയാണു പ്രധാന ചെണ്ടകൾ. മുട്ടിയാൽ ഇടിമുഴക്കം ഉയരുന്ന കിടിലൻ ചെണ്ടകളാണിവ. ഇതിനൊപ്പം ഒറ്റക്കമ്പിയുള്ള വയലിൻ ഷിരിരിയും എട്ടു കമ്പികളുള്ള ഞാറ്റീറ്റിയും കൂടി ചേരുന്നതോടെ താളമേളങ്ങളുടെയും നൃത്തച്ചുവടുകളുടെയും പെരുമഴയായി.


വിവാഹം, കൊയ്‌ത്തുൽസവം എന്നിവയുമായി ബന്ധപ്പെട്ട നൃത്തമാണു ചക്കാച്ച. അരക്കെട്ട് ഇളക്കിയുള്ള ഈ നൃത്തത്തിന് അറേബ്യൻ ചുവടുകളോട് ഏറെ സാമ്യമുണ്ട്. കെനിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ നാടുകളിൽ ഗോത്രങ്ങൾ ഏറെയാണെങ്കിലും മസായികൾക്കാണു തലയെടുപ്പ്. ഉയരത്തിലും മസിലുകളിലും സൗന്ദര്യത്തിലും ധൈര്യത്തിലും ഒരുപിടി മുന്നിലാണിവരെന്നു പറയുന്നു. മറ്റുവിഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു കാലികൾക്കൊപ്പമാണു താമസം. പാലും പാലുൽപന്നങ്ങളും മാത്രമല്ല, പശുവിന്റെയും എരുമയുടെയും ചോരയും ഇവർക്കു പഥ്യം. ചോരകുടിയും നൃത്തവും തമ്മിൽ ബന്ധമുണ്ടെന്നു മൂപ്പൻ പറയുന്നു. ചോരകുടിച്ചശേഷം വെറുതെയിരിക്കാൻ പാടില്ലത്രേ. വയറ്റിൽചെന്നു കട്ടപിടിച്ചാൽ പ്രശ്‌നമാണ്. അതുകൊണ്ടു ചാടുകയും ഓടുകയും മറിയുകയുമൊക്കെ വേണം. ഇതു മൂന്നും ഡാൻസിൽ ഉള്ളതിനാൽ അതാണു സൗകര്യം.


ഗ്ലോബൽ വില്ലേജിൽ ഇത് ഏഴാംതവണയാണു മബ്‌റൂകും സംഘവും എത്തുന്നത്. ആഫ്രിക്കൻ നൃത്തം അഭ്യസിച്ചാൽ ആധുനിക ലോകത്തെ അസുഖങ്ങളൊന്നും ബാധിക്കില്ലെന്നും ഇവർ പറയുന്നു. ശരീരത്തിൽ ‘കംപ്ലീറ്റ്’ മസിലുകൾ ആയിരിക്കും. മസിലുള്ള ശരീരത്തിൽ രോഗങ്ങൾ വരില്ലല്ലോ.
ഗിരിയാമ ഗോത്രത്തിലെയാണെങ്കിലും മറ്റൊരു ഗോത്രമായ മസായി വസ്ത്രധാരമാണ് ഇവിടെ മൂപ്പനും ശിഷ്യർക്കും ..കാരണം സിംപിൾ..ഗിരിയാമ ഗോത്രക്കാർ അരയ്‌ക്കു മുകളിൽ വസ്‌ത്രം ധരിക്കാറില്ല. ആണുങ്ങളാണെങ്കിൽ താഴേക്കും കാര്യമായിട്ടൊന്നുമുണ്ടാകില്ലത്രേ.. ഈ വേഷം ഇനി ആധുനിക പരിഷ്ക്കാരികളും അനുകരിച്ചാലോ?

വീഡിയോ കാണാം 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (5 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (6 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (7 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (7 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (8 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (8 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (8 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (9 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (9 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (10 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (10 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (10 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (10 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (10 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (10 hours ago)

Malayali Vartha Recommends