Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ആംസ്റ്റർ ഡാമിലെ കാഴ്ചകൾ

18 APRIL 2017 03:32 PM IST
മലയാളി വാര്‍ത്ത

നെതര്‍ ലാന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാം, ടൂറിസ്റ്റുകളുടെ പറുദീസ യാണ്. ആംസ്റ്റൽ ഡാമിന്റെ പേരിൽനിന്നുമാണ്‌ നഗരത്തിൻ ഈ പേർ വന്നത്. എതൊരു സഞ്ചാരിയെയും ഒറ്റ നോട്ടത്തില്‍ തന്നെ ആംസ്റ്റര്‍ ഡാം ഹരം കൊള്ളിക്കും. പേരുപോലെ തന്നെ മനുഷ്യനിർമിതമായ ഒരു കാടാണ് ആംസ്റ്റർ ഡാം. റിജിക് മൂസിയം, വാന്‍ഗോഗ് മൂസിയം , ആനി ഫ്രാങ്ക് മൂസിയം ടുലിപ് ഗാര്‍ഡന്‍ , ഡാം സ്ക്വയര്‍ , ഫ്ളവര്‍ മാര്‍ക്കറ്റ് , കനാലിലെ ബോട്ട് യാത്ര അങ്ങിനെ പലതും സഞ്ചാരികൾക്കായി ഒരുക്കി കാത്തിരിക്കുകയാണ് ഇവിടം. ലോകമഹായുദ്ധങ്ങളില്‍ തകരാത്ത, യൂറോപ്പിലെ അപൂര്‍വം പട്ടണങ്ങളില്‍ ഒന്നാണ് ആംസ്റ്റര്‍ ഡാം.
വടക്കിന്റെ വെനീസ് എന്നാണ് ഈ നഗരം അറിയപ്പെടുന്നത്. ധാരാളമായി കാണുന്ന കനാലുകളും, 1500 ൽ അധികമുള്ള പാലങ്ങളും മനോഹരമായ നഗരനിർമ്മിതിയുമൊക്കെയാണ് ആംസ്റ്റർഡാമിന് വടക്കിന്റെ വെനീസ് എന്ന പേര് നേടിക്കൊടുത്തത്. ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും വരുന്ന പുഷ്പങ്ങള്‍ ലേലം ചെയ്യപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ചന്ത ആംസ്റ്റര്‍ ഡാമില്‍ ആണ്, ലോകത്തിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ ഇവിടെ ആണുള്ളത്. ടുലിപ് പൂക്കുന്നത് ഏപ്രില്‍ , മെയ്‌ മാസങ്ങളില്‍ ആണ്.വസന്ത ഋതുവിന്റെ വരവോടെ പൂക്കുന്ന ചെറിബ്ലോസത്തിനായി ഒരു പ്രദേശം അപ്പാടെ മാറ്റിവെച്ചിരിക്കുന്നു. ഈ സമയത്തു നഗരവാസികള്‍ കുടുംബത്തോടെ ചെറിബ്ലോസം ഫെസ്റ്റിവല്‍ ആഘോഷിക്കാന്‍ എത്താറുണ്ട്. സക്കുറ എന്ന ജാപ്പനീസ് ചെറിയുടെ ഇനത്തില്‍പ്പെട്ട ഒരു സസ്യമാണ് ചെറിബ്ലോസം. ജപ്പാനിലെ ദേശീയ പുഷ്പമാണ് ചെറി ബ്ലോസ്സം.


ചുറ്റിലും കാട് ആയിട്ടുപോലും. വൃത്തിയുടെ കാര്യത്തില്‍ ഇവിടുത്തുകാര്‍ നല്ല ബോധമുള്ളവരാണ്. പ്ലാസ്റ്റിക് വസ്തുക്കളോ ആഹാരവശിഷ്ടങ്ങളോ ആരും ഒരിടത്തേക്കും വലിച്ചെറിയാറില്ല. എല്ലാ റോഡുകളും ക്ലീന്‍. പാര്‍ക്കിനുള്ളില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെറിബ്ലോസം മരങ്ങള്‍. 15-20 അടിയോളം ഉയരം. പടര്‍ന്ന് പന്തലിച്ച അവയുടെ ചില്ലകള്‍ മുഴുവനും പൂക്കള്‍. വീശുന്ന ചെറുകാറ്റില്‍ കൊഴിയുന്ന പൂക്കള്‍ പുല്‍ത്തകിടിയില്‍ ഒരു പരവതാനി ഒരുക്കിയിരിക്കുന്നു.


ഡച്ചും ഫ്രഞ്ചും സംസാരിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങളിൽ അധികവും. നിശാചരന്മാരുടെ നഗരം എന്നും ഇവിടം അറിയപ്പെടാറുണ്ട്. കാരണം ഇവിടെ ഏറെ വൈകിയാണ് ഇരുട്ട് പരക്കുന്നത്. ഡാംറാകിൽ നിന്നും കിഴക്കോട്ട് നടന്നാൽ പ്രസിദ്ധമായ “ദി വാലെൻ” (De Wallen) എന്ന തെരുവിലെത്തും .ഒരു കനാലിനോട് ചേർന്ന് കിടക്കുന്ന ദി വാലെന്റെ ഒരു ഭാഗത്ത് പുരാതനമായ ഒരു പള്ളി ഉണ്ട് - ഔഡെ കെർക്ക് (Oude Kerk) - പഴയ പള്ളി എന്നാണ്‌ ഈ വാക്കിനർത്ഥം. ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് - ചുവന്ന തെരുവുകൾ ഇതിനു ചുറ്റിപ്പറ്റി ആണ്‌. വ്യഭിചാരവും മയക്കുമരുന്നും സ്വവർഗരതിയുമുൾപ്പടെ ഉൾപ്പടെ എല്ലാം നിയമാനുസൃതമാണ്‌ നെതെർലാൻഡ്സിൽ. ചർച്ചിൽ നിന്നും റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിലെ ഇടുങ്ങിയ തെരുവിലേക്കിറങ്ങുമ്പോൾ ആദ്യം കാണുന്നത് ഒരു ശില്പമാണ്‌. ലോകം മുഴുവൻ ഉള്ള സെക്സ് വർക്കെഴ്സിനെ ബഹുമാനിക്കുക എന്നാണ്‌ അതിനു ചുവട്ടിലെ അടിക്കുറിപ്പ്.


ചെറിയ തണുപ്, ഇളം വെയിൽ, ചാറ്റൽ മഴ എന്നിങ്ങനെ മാറി മാറി വരുന്ന കാലാവസ്ഥയാണിവിടെ. ഈ നഗരം സഞ്ചാരികൾക്കു എന്നും വൈവിധ്യങ്ങളുടെ മായിക പ്രപഞ്ചം തീർത്തുകൊണ്ടു സുന്ദരിയായി തന്നെ തുടരുന്നു. ഇവിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് മഴ എത്തുക. ആംസ്‌റ്റർഡാം കനാലിൽ കൂടിയുള്ള ബോട്ട് യാത്ര വളരെ രസാവഹമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (5 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (6 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (7 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (7 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (8 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (8 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (8 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (9 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (9 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (10 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (10 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (10 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (10 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (10 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (10 hours ago)

Malayali Vartha Recommends