Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

1300 വര്‍ഷം പഴക്കമുള്ള പൊട്ടാല കൊട്ടാരം ചൈന നവീകരിക്കുന്നു

06 NOVEMBER 2017 03:03 PM IST
മലയാളി വാര്‍ത്ത

ടിബറ്റില്‍ ദലൈലാമയുടെ ആസ്ഥാനമായിരുന്ന 1300 വര്‍ഷം പഴക്കമുള്ള പൊട്ടാല കൊട്ടാരം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനു ചൈന പദ്ധതി തയാറാക്കി. ടിബറ്റ് സ്വയംഭരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം . 1959-ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലൈലാമ ഇന്ത്യയിലേയ്ക്ക് ഓടിപ്പോകുന്നതുവരെ ദലൈലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോല്‍ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.

1994-ല്‍ യുനെസ്‌കോ പൊടാല കൊട്ടാരം ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.പെട്ടെന്നുള്ള ആധുനികവല്‍ക്കരണം ഒരു പ്രശ്‌നമായാണ് യുനസ്‌കോ കണക്കാക്കുന്നത്.അതിനാല്‍ ഈ പ്രദേശത്ത് 21 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ പണിയുന്നത് തടഞ്ഞുകൊണ്ട് ചൈന ഉത്തരവിറക്കി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിച്ച വസ്തുക്കള്‍ സംബന്ധിച്ചും യുനസ്‌കോ ആശങ്ക അറിയിച്ചിരുന്നു.

പൊടാലക പര്‍വ്വതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നല്‍കിയിട്ടുള്ളത്. ബോധിസത്വനായ അവലോകിതേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അഞ്ചാമത്തെ ദലൈലാമയാണ് 1645-ല്‍ ഇതിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളില്‍ ഒരാളായ കോണ്‍ചോങ് ചോഫെല്‍ (1646-ല്‍ മരണം) ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിര്‍മ്മിക്കാന്‍ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് ഇവിടം നിര്‍മ്മാണത്തിനായി തിരഞ്ഞെടുത്തത്. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മദ്ധ്യത്തിലായാണ് ഇതിന്റെ സ്ഥാനം. ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന വെള്ള കൊട്ടാരം എന്നോ ചുവന്ന കൊട്ടാരം എന്നോ അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാകാം ഒരുപക്ഷേ ഈ കെട്ടിടം പണിയപ്പെട്ടത്. പഴയ കെട്ടിടം 637-ല്‍ സോങ്ട്‌സാന്‍ ഗാമ്പോ നിര്‍മിച്ചതാണ്.

കിഴക്കു പടിഞ്ഞാറ് ദിശയില്‍ 400 മീറ്ററും തെക്ക് വടക്ക് ദിശയില്‍ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റര്‍ കനമുള്ള (അടിസ്ഥാനം 5 മീറ്റര്‍) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. അടിസ്ഥാനത്തില്‍ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനാണ് ഇത് ചെയ്തത്. പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥലങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റര്‍ ഉയരമുള്ളതാണ്. മാര്‍പോ റി എന്ന കുന്നിന് മുകളില്‍ നില്‍ക്കുന്ന കെട്ടിടം താഴ്‌വരയില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തിലാണുള്ളത്.

ലാസയിലെ മൂന്ന് പ്രധാന കുന്നുകള്‍ ടിബറ്റിന്റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. പൊടാല കൊട്ടാരത്തിന്റെ തെക്ക് ഭാഗത്തായുള്ള ചോക്‌പോരിയാണ് ആത്മാവിന്റെ കുന്ന്. പോറ്റാല കൊട്ടാരം നില്‍ക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു.

അഞ്ചാമത്തെ ദലൈലാമയായിരുന്ന ലോസാങ് ഗ്യാറ്റ്‌സോപ 1645-ല്‍ പൊടാല കൊട്ടാരത്തിന്റെ നിര്‍മ്മാണമാരംഭിച്ചു. ബാഹ്യരൂപം 3 വര്‍ഷം കൊണ്ട് നിര്‍മിച്ചു. ഉള്‍വശങ്ങളും മരപ്പണികളും മറ്റും തീര്‍ക്കുവാന്‍ 45 വര്‍ഷമെടുത്തു. 1649-ല്‍ ദലൈലാമയും ഭരണകൂടവും പോട്രാങ് കാര്‍പോ (വെള്ളക്കൊട്ടാരം) എന്ന കെട്ടിടത്തിലേയ്ക്ക് മാറി. ഇദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് 12 വര്‍ഷം കൂടി (1694 വരെ) നിര്‍മ്മാണം തുടരുന്നുണ്ടായിരുന്നു. തണുപ്പുകാലത്തെ കൊട്ടാരമായി പൊട്ടാല കൊട്ടാരം ഉപയോഗിക്കാന്‍ ദലൈലാമമാര്‍ ആരംഭിച്ചു. പോട്രാങ് മാര്‍പോ ('ചുവന്ന കൊട്ടാരം') 1690-നും 1694-നുമിടയ്ക്കാണ് നിര്‍മിച്ചത്.

ചൈനയ്‌ക്കെതിരായി ടിബറ്റ് വാസികള്‍ 1959-ല്‍ നടത്തിയ കലാപത്തില്‍ കൊട്ടാരത്തിന് ചെറിയ നാശനഷ്ടങ്ങളുണ്ടായി. കൊട്ടാരത്തിന്റെ ജനലുകളിലേയ്ക്ക് ചൈന ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിനാലായിരുന്നു ഇത്. 1966-ല്‍ ചൈനയുടെ സാംസ്‌കാരിക വിപ്ലവത്തിനിടയിലും ഷൗ എന്‍ലായിയുടെ ഇടപെടല്‍ കാരണം ഈ കൊട്ടാരം സംരക്ഷിക്കപ്പെട്ടു. എന്നിരുന്നാലും 100,000-ലധികം പുസ്തകങ്ങളും ചരിത്ര രേഖകളും മറ്റും എടുത്ത് മാറ്റപ്പെടുകയോ കേടാവുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (1 hour ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 hour ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (4 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (4 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (12 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (15 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (16 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends