ഈ ഹോട്ടലിൽ ഒരു ദിവസം താമസിക്കാൻ 31 പൈസ

ബഡ്‌ജറ്റ് അക്കോമഡേഷന് പുതിയമാനം തീർക്കുന്നു ബംഗ്ലാദേശിലെ ഫരീദ്‌പുർ ഹോട്ടൽ .പുരിഗംഗ തീരത്ത് 5 ബോട്ടുകൾ ഉപയോഗിച്ചാണ് ഈ ഹോട്ടൽ ഉണ്ടാക്കിയിട്ടുള്ളത്.ഇവിടെ ഒരു ദിവസം താമസിക്കാൻ 31 p മതി.എന്നുകരുതി അടിസ്ഥാന സൗകര്യങ്ങൾ തീരെ ഇല്ലാന്ന് കരുതേണ്ട. ഇഷ്ടം പോലെ വെള്ളവും ടോയ്‌ലറ്റു സൗകര്യവും ഉണ്ട്. പക്ഷെ കോമൺ റൂം ഒരു ഡസൻ ആൾക്കാരുമായി ഷെയർ ചെയ്യേണ്ടി വരും.
ഇപ്പോൾ ബോട്ട് ഹോട്ടലുകൾക്ക് പ്രചാരം ഏറി വരുന്നുണ്ട്. ടൂറിസ്റ്റു സീസണിൽ തദ്ദേശീയരുടെ ഇടപെഴുകാൻ ഇഷ്ട്മുള്ള വിദേശികൾ ഇവിടെ റൂമെടുത്ത് മാസങ്ങളോളം താമസിക്കുന്നുണ്ട്. ഓരോരുത്തർക്കും അവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ ചെറിയ ലോക്കർ സംവിധാനം ബോട്ട് ഹോട്ടലിൽ ഉണ്ട്.
ബോട്ട് ഹോട്ടൽ ഉടമയായ മുസ്തഫ മിയാൻ പറഞ്ഞത് അയാളുടെ ഹോട്ടലിൽ ഇപ്പോഴും 40 പേരോളം ഉണ്ടായിരിക്കും എന്നാണ്. പലരും 3 മാസം വരെ തങ്ങാറുമുണ്ടത്രെ. വിദേശീയർക്കു പുറമെ അടുത്ത ഗ്രാമങ്ങളിൽ നിന്ന് ജോലിക്കായി വരുന്നവരും ബോട്ട് ഹോട്ടലുകളെ ആശ്രയിക്കാറുണ്ട്. കുറഞ്ഞ നിരക്കിൽ ശുദ്ധവെള്ളവും വൃത്തിയുള്ള ടോയ്‌ലറ്റുകളും കിടക്കാൻ ബെഡും കിട്ടുക എന്നത് അവർക്ക് വലിയ ആശ്വാസം തന്നെയാണ്. പക്ഷെ മിയാന്റെ ഹോട്ടലിൽ താമസക്കാർക്ക് ഭക്ഷണം കൊടുക്കാറില്ല
കോമൺ റൂമിനു പുറമെ കുറച്ചു സ്വകാര്യത ഉറപ്പാക്കുന്ന 48 റൂമുകൾ വേറെയുമുണ്ട് ഹോട്ടലിൽ. പക്ഷെ ഇവിടെ ഒരു രാത്രി താമസിക്കാൻ 1.25 ഡോളർ വേണ്ടിവരും.
ഇതുപോലെയുള്ള ധാരാളം ബോട്ട് ഹോട്ടലുകൾ ഇവിടെയുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക പൊതുവെ ചെറിയ പ്രദേശമാണ്. സ്‌കൊയർ മീറ്ററിൽ 114,300 ആൾക്കാരാണ് ഇവിടെ തിങ്ങി പറക്കുന്നത് എന്ന് പറയുമ്പോൾ ജന സാന്ദ്രത മനസ്സിലാക്കാമല്ലോ. അനുദിനം വളരുന്നതും എന്നാൽ വാസയോഗ്യമായ സ്ഥലങ്ങളിൽ ഏറ്റവും പിൻനിരയിൽ ഉള്ളതുമായ സിറ്റിയാണിത്.
https://www.facebook.com/Malayalivartha