പക്ഷി സ്നേഹികളുടെ പറുദീസയായ കിയൊലാഡിയോ ഘാന പക്ഷിസങ്കേതം

പക്ഷി സ്നേഹികളുടെ പറുദീസയായ രാജസ്‌ഥാനിലെ ഭരത്പുർപക്ഷിസങ്കേതം .കിയൊലാഡിയോ ഘാന പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്നഇവിടെ മഞ്ഞുകാലത്ത് ആയിരക്കണക്കിന് പക്ഷികളാണ് വിരുന്നിനെത്തുന്നത്. 1971-ല്‍ സംരക്ഷിത ജീവിസങ്കേതമായി പ്രഖ്യാപിച്ച ഇവിടെ 230 ൽ അധികംപക്ഷികൾ സ്ഥിരമായുണ്ട്.
ലോകപൈതൃക പദവി കിട്ടിയ ഇവിടം നല്ല ഒരു ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ്. വനപ്രദേശങ്ങളും പുൽമേടുകളും ചെളിപ്രദേശങ്ങളും ചതുപ്പുനിലങ്ങളുമൊക്കെയായി 29 ചതുരശ്രകിലോമീറ്റർ ചുറ്റളവിലാണ് പാർക്ക് സ്ഥിതി ചെയുന്നത്. പക്ഷികൾക്ക് പുറമെ നാനാജാതി സസ്തനികളും പുള്ളിപ്പുലിയും പാമ്പുകളും ഇവിടെയുണ്ട്.
രത്പുറിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ ദൂരത്താണ് ദേശീയ ചമ്പൽ ഘാരിയൽ വൈൽഡ് ലൈഫ് സാങ്ച്വറി. ഒരുകാലത്ത് കൊള്ളക്കാർ അടക്കി വാണിരുന്ന ഇവിടം ഇപ്പോൾ ശാന്തമാണ്. നീലക്കാളകളും ഈജിപ്ഷ്യന്‍ കഴുകന്മാരും വണ്ണാത്തിപുള്ളുകളും മനോഹരമായ ഗ്രാമങ്ങളും കടുകുപാടങ്ങളും നിറഞ്ഞ സുന്ദരഭൂമി.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയാണ് ചമ്പൽ നദി.അവിടെയുള്ള ബോട്ടുയാത്ര ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ ഒന്നായിരിക്കുമെന്നു തീർച്ച.
ഡൽഹിയിൽനിന്ന് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ
ഭരത്പുരിലെക്കുള്ള വണ്ടി കിട്ടും.ഡൽഹിയിൽ നിന്ന് ഏകദേശം മൂന്നുമണിക്കൂർ തീവണ്ടിയാത്രയുണ്ട് ഇവിടേക്ക്.
ഏത് നിരക്കിലും ലഭിക്കുന്ന നിരവധി താമസകേന്ദ്രങ്ങളും ഇവിടെയുണ്ട് . ഭരത്പുരിലെ ഭൂരിപക്ഷം ഹോട്ടലുകളും റിസോർട്ടുകളും സ്ഥിതിചെയ്യുന്നത് സരസ്സ് ചൗരാഹയിലാണ്.റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 മിനിറ്റ് യാത്ര വേണം ഇവിടെയെത്താൻ . സരസ ചൗറാഹയിൽനിന്ന് ഒരു കിലോമീറ്റർ ദൂരംപോലുമില്ല പക്ഷിസങ്കേതത്തിലേക്ക്
https://www.facebook.com/Malayalivartha